കേരളം

kerala

ETV Bharat / state

സ്വര്‍ണ്ണക്കവര്‍ച്ച; സംഘത്തലവൻ അറസ്റ്റിൽ - സ്വര്‍ണ്ണക്കവര്‍ച്ച

ഒറീസ സ്വദേശിയായ ദാസ് സഹിലിനെ ഒറീസയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

jewellery thief arrested സ്വര്‍ണ്ണക്കവര്‍ച്ച; സംഘത്തലവൻ അറസ്റ്റിൽ സ്വര്‍ണ്ണക്കവര്‍ച്ച jewellery thief orissa
സ്വര്‍ണ്ണക്കവര്‍ച്ച; സംഘത്തലവൻ അറസ്റ്റിൽ

By

Published : Mar 4, 2020, 4:55 AM IST

എറണാകുളം: കേരളത്തില്‍ ഉടനീളം സ്വര്‍ണക്കവര്‍ച്ച നടത്തിവന്നിരുന്ന സംഘത്തിന്‍റെ തലവന്‍ ദാസ് സഹില്‍ (23) പൊലീസ് പിടിയിൽ. ഒറീസ സ്വദേശിയായ ഇയാളെ പെരുമ്പാവൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം പെരുമ്പാവൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നടന്ന രണ്ട് ജ്വല്ലറി മോഷണത്തിലെ അന്വേഷണത്തിൽ കാലടിയിലും സമാനമായ മോഷണം നടന്നിരുന്നെന്ന് കണ്ടെത്തി. മോഷണം നടന്ന പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലേക്കും കൈമാറി അന്വേഷണം ഊർജിതമാക്കുകയായിരുന്നു. വാളയാറിൽ ഈ സംഘത്തിലെ ഒരാള്‍ മുൻപ് പിടിയിലായിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അനേഷണസംഘത്തിന് രൂപം നൽകി അന്വേഷണം വ്യാപിപ്പിച്ചു.

ഒറീസയിൽ നിന്നും മുഖ്യപ്രതിയെ പിടികൂടി കേരളത്തിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. സ്വന്തമായി ലോക്കര്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ സ്വര്‍ണം വീടുകളിലേക്ക് കൊണ്ടു പോകുന്ന ജ്വല്ലറി ഉടമസ്ഥരെയാണ് ഇവർ ലക്ഷ്യംവച്ചിരുന്നത്. ഉടമസ്ഥന്‍റെ ശ്രദ്ധ മാറ്റിയ ശേഷം ബാഗ് തട്ടിയെടുത്ത് ബൈക്കില്‍ രക്ഷപെടുന്നതാണ് സംഘത്തിന്‍റെ രീതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മുഖ്യപ്രതി സഹിലിന്‍റെ സഹായികളെയും കസ്റ്റഡിയിൽ എടുക്കുമെന്ന് റൂറല്‍ എസ്.പി അറിയിച്ചു.

ABOUT THE AUTHOR

...view details