എറണാകുളം:കോതമംഗലം - കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ "ജീവനി -നമ്മുടെ കൃഷി നമ്മുടെ ആരോഗ്യ"ത്തിന് കോതമംഗലത്ത് മൂന്ന് ദിവസത്തെ വിളമ്പര ഘോഷ യാത്രയും വിത്തു വണ്ടിക്ക് സ്വീകരണവും നൽകി. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വേഷമിട്ട ലഘു ബോധവൽക്കരണ നാടകം ശ്രദ്ധേയമായി.
ജീവനി - നമ്മുടെ കൃഷി നമ്മുടെ ആരോഗ്യ"ത്തിന് പരിപാടിക്ക് വമ്പിച്ച സ്വീകരണം - കോതമംഗലം
പരിപാടിക്ക് കോതമംഗലത്ത് മൂന്ന് ദിവസത്തെ വിളമ്പര ഘോഷ യാത്രയും വിത്തു വണ്ടിക്ക് സ്വീകരണവും നൽകി. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വേഷമിട്ട ലഘു ബോധവൽക്കരണ നാടകം ശ്രദ്ധേയമായി.

കോതമംഗലം ഹൈറേഞ്ച് ബസ് സ്റ്റാന്റിൽ നടന്ന ചടങ്ങ് ആന്റണി ജോൺ എം.എൽ.എ ഉത്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ മഞ്ജു സിജു അധ്യക്ഷയായിരുന്നു. കർഷകർക്കുള്ള ജീവനി പച്ചക്കറിവിത്ത് കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം ഉത്ഘാടനം ചെയ്തു. തുടർന്ന് പച്ചക്കറി കൃഷിയുടെ അനിവാര്യത വ്യക്തമാക്കുന്ന ലഘു നാടകം കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അവതരിപ്പിച്ചു. വിഷം തളിച്ച് നട്ടുവളർത്തുന്ന പച്ചക്കറികൾ പൊതു സമൂഹത്തിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളാണ് പ്രധാനമായും നാടകത്തിലൂടെ കൃഷി ഉദ്യാഗസ്ഥർ അവതരിപ്പിച്ചത്.
നാടിനെ സ്വയംപര്യാപ്തത ലക്ഷ്യമിട്ടാണ് സർക്കാർ ജൈവ വിവരഹിത കൃഷിക്ക് പ്രോത്സാഹനം നൽകുന്നതെന്നും, അന്യസംസ്ഥാനത്ത് നിന്നും വിഷം തളിച്ച പച്ചക്കറികൾ വാങ്ങുന്നതിന് പകരം സ്വന്തം കൃഷിയിടങ്ങളിൽ കൃഷി ചെയ്ത് നല്ല പച്ചക്കറികൾ വിളയിക്കാനുള്ള സന്ദേശമാണ് ജീവനിയിലൂടെ ഉദ്ദേശിക്കുന്നത് എന്നും ആന്റണി ജോൺ എം.എൽ.എ പറഞ്ഞു. പരിപാടിയിൽ കുട്ടികൾക്ക് പച്ചക്കറിയുടെ വിത്തും തൈകളും വിതരണം ചെയ്തു. വിളബര ജാഥ കോതമംഗലം, വാരപ്പെട്ടി, പോത്താനിക്കാട്, പൈങ്ങോട്ടൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തി.