എറണാകുളം:ക്രയോൺസ് പിക്‌ചേഴ്‌സിന്‍റെ ബാനറിൽ അഭിജിത് അശോകൻ നിർമിച്ച് രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് "ജനനം 1947 പ്രണയം തുടരുന്നു" (Jananam 1947 pranayam thudarunnu). ജാഗ്രൻ ഫിലിം ഫെസ്റ്റിവൽ 2023 ലെ മികച്ച നടൻ, മികച്ച ഇന്ത്യൻ ഫീച്ചർ ഫിലിം: സീതനവാസൽ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മികച്ച ഇന്ത്യൻ ഫീച്ചർ ഫിലിം വിഭാഗം: റോഹിപ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2023, അറ്റ്ലാന്‍റ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ (AIFF 2023) മികച്ച സംവിധായകൻ, ബെസ്റ്റ് സ്ക്രീൻ പ്ലേ, മികച്ച ഫീച്ചർ ഫിലിം എന്നീ പുരസ്‌കാരങ്ങളും, മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി അവാർഡ്, കലാഭവൻ മണി സ്‌മാരക അവാർഡ്, മികച്ച വനിതാ ഫീച്ചർ ഫിലിം - തമിഴകം അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നീ പുരസ്‌കാരങ്ങൾ ഇതുവരെ ഈ ചിത്രത്തെ തേടിയെത്തി (won many accolades). ചിത്രം 2024 ജനുവരിയിൽ കേരളത്തിലെ തിയേറ്ററുകളിലേക്കെത്തും (movie release).
വാർദ്ധക്യകാലത്തു ശിവൻ, ഗൗരി എന്നീ കഥാപാത്രങ്ങൾ കണ്ടുമുട്ടുകയും ശേഷിച്ച ജീവിതത്തിൽ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും തുടർന്ന് അവരുടെ ജീവിതത്തിലും കുടുംബങ്ങളിലും സമൂഹത്തിലുമുണ്ടാകുന്ന സംഗീർണ്ണമായ യാത്രയാണ് ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രം. 70 വയസുള്ള ശിവൻ ആയി വേഷം ഇട്ടിരിക്കുന്നത് മലയാള സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി 40 വർഷത്തിന് മുകളിൽ ജോലി ചെയ്‌ത കോഴിക്കോട് ജയരാജ് ആണ്.
ഗൗരി ടീച്ചർ ആയി സിനിമയിൽ വേഷം ഇട്ടിരിക്കുന്നത് അഭിനേത്രിയും നർത്തകിയും മുൻ കലാക്ഷേത്ര ഡയറക്‌ടർ കൂടിയായ പദ്‌മശ്രീ ലീല സാംസൺ ആണ്. അനു സിതാര, ദീപക് പറമ്പോൾ, ഇർഷാദ് അലി, നന്ദൻ ഉണ്ണി, നോബി മാർക്കോസ്, പോളി വത്സൻ, അംബി നീനാശം, കൃഷണ പ്രഭ, സജാദ് ബറൈറ് തുടങ്ങിയ താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഒപ്പം നാൽപ്പതോളം 60 വയസിനു മുകളിൽ പ്രായമുള്ള പുതുമുഖ താരങ്ങളും അഭിനയിക്കുന്ന ചിത്രമാണിത്.