എറണാകുളം: ജമ്മുകശ്‌മീര്‍ വിഭജനം നടപ്പാക്കിയ രീതിയോട് വിയോജിച്ച് മുൻ അംബാസഡറും വിദേശകാര്യ വിദഗ്‌ദനുമായ ടി പി ശ്രീനിവാസൻ. ചർച്ചകൾക്ക് ശേഷം സമാധാനപരമായി വേണമായിരുന്നു ഇത്തരമൊരു തീരുമാനമെടുക്കാനെന്ന് അദ്ദേഹം ഇ.ടി.വി. ഭാരതിനോട് പറഞ്ഞു.
ജമ്മുകശ്‌മീർ വിഭജനം; നടപ്പാക്കിയ രീതിയോട് വിയോജിച്ച് ടി പി ശ്രീനിവാസൻ - ടി പി ശ്രീനിവാസൻ
ചർച്ചകൾക്ക് ശേഷം സമാധാനപരമായി വേണമായിരുന്നു ഇത്തരമൊരു തീരുമാനമെടുക്കാനെന്ന് ടി പി ശ്രീനിവാസൻ
വലിയ പ്രശ്‌നങ്ങൾക്കും അന്താരാഷ്ട്ര സമൂഹത്തിന്‍റെ എതിർപ്പുകൾക്കും കാരണമായില്ലെങ്കിൽ ഈ തീരുമാനം വലിയ നേട്ടത്തിന് കാരണമാകും. അതേസമയം നിയമസഭയുടെ ശുപാർശയില്ലാതെ നടപ്പിലാക്കിയ-- തീരുമാനത്തിനെതിരെ നിയമ പ്രശ്‌നങ്ങൾ ഉയർന്നു വരാം. സുപ്രീം കോടതിയുടെ നിലപാടും ആ ഘട്ടത്തിൽ നിർണായകമാവും. കശ്‌മീർ ജനതയ്ക്ക് പ്രത്യേക പദവി എടുത്ത് കളയുന്നതിനോട് യോജിപ്പില്ല. നിയമസഭ നിലവിലില്ലാത്ത സാഹചര്യത്തിൽ തന്നെ കേന്ദ്ര സർക്കാർ തീരുമാനമെടുത്തതും അത് കൊണ്ടായിരിക്കുമെന്നും ടി പി ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. അതേ സമയം ആത്യന്തികമായി കശ്‌മീർ പ്രശ്‌നം പരിഹരിക്കുന്നതിനും പാകിസ്ഥാന്‍റെ ഇന്ത്യാ വിരുദ്ധ ഇടപെടൽ ചെറുക്കുന്നതിനും ഈ തീരുമാനം ഗുണം ചെയ്യുമെന്നും ടി പി ശ്രീനിവാസൻ പറഞ്ഞു.