കേരളം

kerala

ETV Bharat / state

മുസ്ലീംലീഗിനെതിരെ കെ.ടി ജലീല്‍ - കെ.ടി ജലീല്‍

മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിന്‍റെ പേരില്‍ മുസ്ലീം ലീഗ് നേതാവ് കെ.എം ബഷീറിനെ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ മന്ത്രി കെ.ടി ജലീല്‍. നടപടിയെടുക്കുകയാണെങ്കിൽ ആയിര കണക്കിന് പ്രവർത്തർക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്നും മന്ത്രി

jaleel against muslim league ]  മുസ്ലീംലീഗിനെതിരെ കെ.ടി ജലീല്‍  എറണാകുളം  കെ.ടി ജലീല്‍  കെ.എം ബഷീര്‍ കെ.ടി ജലീല്‍
മുസ്ലീംലീഗിനെതിരെ കെ.ടി ജലീല്‍

By

Published : Jan 28, 2020, 3:16 PM IST

Updated : Jan 28, 2020, 3:23 PM IST


എറണാകുളം :മനുഷ്യ ശൃംഖലയിൽ പങ്കെടുത്തതിന്‍റെ പേരിൽ നടപടിയെടുക്കുകയാണെങ്കിൽ മുസ്ലീം ലീഗിന്‍റെ ആയിര കണക്കിന് പ്രവർത്തർക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് മന്ത്രി കെ.ടി.ജലീൽ . മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിന്‍റെ പേരില്‍ മുസ്ലീം ലീഗ് നേതാവ് കെ.എം ബഷീറിനെ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു മന്ത്രി .പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ രാഷ്ട്രീയമായി മുതലെടുക്കാനല്ല മുഖ്യമന്ത്രി ശ്രമിച്ചത്. ഒരുമിച്ച് സമരം ചെയ്യണമെന്ന് മുഖ്യമന്ത്രി ആവർത്തിക്കുകയാണ്.

മുസ്ലീംലീഗിനെതിരെ കെ.ടി ജലീല്‍

കേരളത്തിൽ എല്ലാവരും സമരം നടത്താൻ കെല്‍പ്പുള്ളവരാണ്. യോജിച്ച് സമരം നടത്തുമ്പോൾ അത് രാജ്യത്തിനും ലോകത്തിനും നൽകുന്ന സന്ദേശം കരുത്തുറ്റതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ വിഷയത്തിൽ യുഡിഫിന് ധാരണ തിരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് വിഷയത്തിൽ പോലും കോൺഗ്രസിന്‍റെ ഉന്നത നേതാക്കൾ പ്രതികരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Last Updated : Jan 28, 2020, 3:23 PM IST

ABOUT THE AUTHOR

...view details