കേരളം

kerala

ETV Bharat / state

യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളിതര്‍ക്കകേസ്; ഗുരുതര ആരോപണങ്ങളുമായി തോമസ് പ്രഥമൻ കാതോലിക്ക ബാവ - എറണാകുളം

കേസ് ജയിപ്പിച്ച് തരാം അഞ്ച് കോടിരൂപ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് ചിലര്‍ പുതിയ ഭാരവാഹികളെ സമീപിച്ചതായി തോമസ് പ്രഥമൻ കാതോലിക്ക ബാവ

യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളിതര്‍ക്കകേസ്; ഗുരുതര ആരോപണങ്ങളുമായി തോമസ് പ്രഥമൻ കാതോലിക്ക ബാവ

By

Published : Sep 23, 2019, 11:52 PM IST

Updated : Sep 24, 2019, 12:02 AM IST

എറണാകുളം: യാക്കോബായ-ഓര്‍ത്തഡോക്സ് പള്ളിതര്‍ക്ക കേസില്‍ ഗുരുതര ആരോപണങ്ങളുമായി യാക്കോബായ സഭ അധ്യക്ഷന്‍ തോമസ് പ്രഥമൻ കാതോലിക്ക ബാവ. പള്ളിയുടെ പുതിയ ഭാരവാഹികളെ ചിലർ സമീപിച്ച് അഞ്ച് കോടിരൂപ നല്‍കിയാല്‍ കേസ് ജയിപ്പിച്ച് തരാമെന്ന് പറഞ്ഞതായി തോമസ് പ്രഥമൻ കാതോലിക്ക ബാവ കോതമംഗലത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളിതര്‍ക്കകേസ്; ഗുരുതര ആരോപണങ്ങളുമായി തോമസ് പ്രഥമൻ കാതോലിക്ക ബാവ

വിധി തലേദിവസം വായിച്ച് കേള്‍പ്പിക്കും അതിനുശേഷം പണം നല്‍കിയാല്‍ മതിയെന്ന് പറഞ്ഞതായും പ്രഥമൻ കാതോലിക്ക ബാവ പറഞ്ഞു. എന്നാൽ അഞ്ച് കോടി രൂപ കൈമാറിയില്ലെന്നും ബാവ പറഞ്ഞു. ജുഡീഷ്യറി ചരിത്രം മനസിലാക്കി വിധി പറയണമെന്നും ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും തോമസ് പ്രഥമന്‍ ബാവ കൂട്ടിച്ചേര്‍ത്തു.

Last Updated : Sep 24, 2019, 12:02 AM IST

ABOUT THE AUTHOR

...view details