ചെറിയപള്ളി വിട്ടുകൊടുക്കില്ലെന്ന് യാക്കോബായ സഭ; അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു - indefinite relay satyagraha news
യാക്കോബായ സഭയുടെ നേതൃത്വത്തിൽ വിവിധ മതവിഭാഗങ്ങളെ അണിനിരത്തിയാണ് സത്യാഗ്രഹം
ചെറിയപള്ളി വിട്ടുകൊടുക്കില്ലെന്ന് യാക്കോബായ സഭ; അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു
എറണാകുളം: കോതമംഗലം ചെറിയപള്ളി ഓർത്തഡോക്സ് സഭക്ക് വിട്ട് കൊടുക്കില്ലെന്ന നിലപാടിലുറച്ച് യാക്കോബായ സഭ. രാവിലെ പതിനൊന്ന് മണിയോടെ പള്ളിമുറ്റത്ത് അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു. മുൻ എം.പി ഫ്രാൻസിസ് ജോർജ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. യാക്കോബായ സഭയുടെ നേതൃത്വത്തിൽ വിവിധ മതവിഭാഗങ്ങളെ അണിനിരത്തിയാണ് സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നത്.
Last Updated : Dec 5, 2019, 5:24 PM IST