കൊച്ചി: ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഉത്തരവ്. ജേക്കബ് തോമസ് നൽകിയ ഹർജിയിലാണ് ഉത്തരവ്. കാരണം കാണിക്കാതെ സർവീസിൽ നിന്നും സസ്പെന്‍റ് ചെയ്തുവെന്ന അദ്ദേഹത്തിന്‍റെ വാദം ട്രൈബ്യൂണല്‍ അംഗീകരിച്ചു.
ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ഉത്തരവ്
സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് ഉത്തരവ് നൽകിയത്
അഴിമതിക്കെതിരെ നിലപാടെടുക്കുന്നത് ശരിയെന്ന് തെളിയിക്കുന്നതാണ് സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിയെന്ന് ജേക്കബ് തോമസ് ഇ.ടി.വി. ഭാരതിനോട് പറഞ്ഞു. അഴിമതിക്കെതിരായ തന്‍റെ പോരാട്ടത്തിന് ദീർഘകാലത്തെ ചരിത്രമുണ്ട്. ഇത്തരത്തിൽ പോരാട്ടം നടത്തുന്ന എല്ലാവർക്കും ഊർജ്ജം പകരുന്നതാണ് വിധി. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും രാഷ്ട്രീയത്തിൽ സജീവമാകുമെന്നും ജേക്കബ് തോമസ് സൂചന നൽകി.
ജേക്കബ് തോമസ് തുറമുഖ ഡയറക്‌ടറായിരിക്കെ ക്രമക്കേടുണ്ടായെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. 2017 ഡിസംബര്‍ മുതല്‍ അച്ചടക്ക ലംഘനത്തിന് സസ്‌പെന്‍ഷനിലായിരുന്നു അദ്ദേഹം. ശേഷം സ്വയം വിരമിക്കലിന് അപേക്ഷ നൽകിയെങ്കിലും സർക്കാർ നിരസിക്കുകയായിരുന്നു.