കൊച്ചി: മത്സ്യസമ്പത്തിന്‍റെ ശോഷണം തടയുന്നതിന് കേരളം സ്വീകരിച്ച നടപടികൾ ഇന്ത്യൻ മഹാസമുദ്ര തീരം പങ്കിടുന്ന ഐ ഒ ആർ എ രാജ്യങ്ങൾക്ക് മാതൃകയാക്കാൻ കഴിയുന്നതാണെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഇന്ത്യൻ മഹാസമുദ്ര തീര രാജ്യങ്ങളിലെ ഫിഷറീസ് മേഖലയുടെ വികസനം സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റേയും ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്‍റേയും സഹകരണത്തോടെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിസ് സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഫിഷിങ് ബോട്ടുകളുടെ രജിസ്ട്രേഷനും ലൈസൻസിംഗും നിർബന്ധമാക്കിയതും, കുഞ്ഞു മത്സ്യങ്ങളെ പിടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതും, മത്സ്യബന്ധന വല കണ്ണികളുടെ അളവിൽ വരുത്തിയ കർശന നിബന്ധനകളും, മത്സ്യബന്ധന യാനങ്ങളുടെ എണ്ണത്തിലും എൻജിൻ ശേഷിയിലും വരുത്തിയ നിയന്ത്രണങ്ങളും വഴി കേരള തീരത്തെ മത്സ്യ സമ്പത്തിന്‍റെ ശോഷണത്തിന് പരിഹാരം കാണാൻ കഴിഞ്ഞതായും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.
2016 - 17ൽ 4.8 ലക്ഷം ടണ്ണായിരുന്നു മത്സ്യസമ്പത്ത്. എന്നാലിപ്പോൾ 6.09 ടണ്ണായി ഉയർന്നത് സർക്കാർ നടത്തിയ ഫലപ്രദമായ ഇടപെടലുകളുടെ ഫലമാണെന്നും ഇന്ത്യയിൽ ആദ്യമായി ഇത്തരമൊരു ബോധവൽക്കരണ പരിപാടി കൊച്ചിയിൽ വച്ച് സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു.
സർക്കാർ ഇടപെടലുകൾ മത്സ്യസമ്പത്ത് വർധിപ്പിച്ചെന്ന് ജെ മേഴ്സിക്കുട്ടിയമ്മ - KUFOS NEWS
ഇന്ത്യൻ മഹാസമുദ്ര തീര രാജ്യങ്ങളിലെ ഫിഷറീസ് മേഖലയുടെ വികസനം സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെയും ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്‍റേയും സഹകരണത്തോടെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിസ് സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാർ ഇടപെടലുകൾ മത്സ്യസമ്പത്ത് വർധിപ്പിച്ചെന്ന് ജെ മേഴ്‌സിക്കുട്ടിയമ്മ
കേന്ദ്ര വിദേശകാര്യ ജോയിൻ സെക്രട്ടറി വിക്രം കെ ദൊരൈസ്വാമി, കേന്ദ്ര ഫിഷറീസ് ഡെപ്യൂട്ടി കമ്മീഷണർ ഡോക്ടർ പി പോൾ പാണ്ഡ്യൻ, ഒ ആർ ഒ സെക്രട്ടറി ജനറൽ ഡോ.നോംവ്യോ നോക്വേ, കുഫോസ് വൈസ് ചാൻസിലർ ഡോ.എ രാമചന്ദ്രൻ തുടങ്ങിയ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി വിവിധ സെഷനുകളിൽ നടക്കുന്ന പരിശീലന പരിപാടികൾക്ക് വിദഗ്ധർ നേതൃത്വം നൽകും.
Last Updated : Nov 28, 2019, 10:47 PM IST