എറണാകുളം:നടന്‍ മോഹന്‍ലാലിന്‍റെ ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാറിന്‍റെ ആവശ്യത്തില്‍ മജിസ്‌ട്രേറ്റ് കോടതി വീണ്ടും വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാറിന്‍റെ അപേക്ഷ തള്ളിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ മോഹൻലാൽ നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളി.
മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ്: വീണ്ടും വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി - kerala news updates
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് തിരിച്ചടി. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത് ജൂണില്‍. 2012ലാണ് മോഹന്‍ലാലിനെതിരെ കേസെടുത്തത്. നാല് ആനക്കൊമ്പുകളാണ് അദ്ദേഹത്തിന്‍റെ തേവരയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.
സര്‍ക്കാര്‍ ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ പ്രതി തന്നെ ഹര്‍ജി നല്‍കിയതിലെ നിയമ പ്രശ്‌നം വിലയിരുത്തി കൊണ്ടാണ് ഹര്‍ജി തള്ളിയത്. ഇക്കഴിഞ്ഞ ജൂണിലാണ് മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി തള്ളുകയും കേസുമായി മുന്നോട്ട് പോകാൻ ഉത്തരവിടുകയും ചെയ്‌തത്.
2012ലാണ് തേവരയിലെ മോഹന്‍ലാലിന്‍റെ വീട്ടില്‍ നിന്ന് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിലാണ് നാല് കൊമ്പുകള്‍ പിടികൂടിയത്. വനം വന്യ ജീവി സംരക്ഷണ നിയമ പ്രകാരം മോഹന്‍ലാലിനെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയും 2019ല്‍ വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്‌തു.