എറണാകുളം:കോലഞ്ചേരി പട്ടിമറ്റം റോഡിൽ വാലേത്തു പടി മുതൽ തെക്കേക്കവല വരെ സ്ഥാപിച്ച സുരക്ഷാ ക്യാമറകളുടെ കണ്ണ് വെട്ടിച്ച് റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു. പട്ടിമറ്റം അഗാപ്പെ കമ്പനിയുടെ സഹകരണത്തോടെ കുന്നത്തുനാട് പഞ്ചായത്ത് സ്ഥാപിച്ച ആറോളം ക്യാമറകളാണ് മാലിന്യകാര്യത്തിൽ നോക്കുകുത്തിയാകുന്നത്.
റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു; നടപടിയെടുക്കുന്നില്ലെന്ന് ആരോപണം - deposit sewage
ക്യാമറ സ്ഥാപിക്കാത്ത വഴികളിലുടനീളം മാലിന്യങ്ങൾ കൂടി കിടക്കുന്നുണ്ട്.
റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു; നടപടിയെടുക്കുന്നില്ലെന്ന് ആരോപണം
പ്ലാസ്റ്റിക് ഉൾപ്പെടെ മാംസ അവശിഷ്‌ടങ്ങളും ഇവിടെ വലിച്ചെറിയുന്നുണ്ട്.ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് ഇതിന് കാരണക്കാരായ സാമൂഹ്യ ദ്രോഹികളെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് മാത്രമല്ല ക്യാമറ സ്ഥാപിക്കാത്ത വഴികളിലുടനീളം മാലിന്യങ്ങൾ കൂടി കിടക്കുന്നുണ്ട്. ആരോഗ്യകാര്യത്തിൽ കടുത്ത ജാഗ്രത നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങളെപ്പോലും വെട്ടിച്ച് നടക്കുന്ന ഇത്തരം പ്രവർത്തികൾ സമൂഹത്തിന് തന്നെ വെല്ലുവിളിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.