കേരളം

kerala

ETV Bharat / state

കൊച്ചിയെ തകർക്കാൻ ഐഎസ്: കത്ത് ഇന്‍റലിജൻസിന് - ഐഎസ് ഭീകരർ

സിറിയയിലും ഇറാഖിലും ശക്തി ക്ഷയിച്ചതോടെയാണ് പുതിയ സ്ഥലങ്ങളില്‍ ഐഎസ് വേരുറപ്പിക്കാൻ ശ്രമിക്കുന്നത്.

കൊച്ചിയെ തകർക്കാൻ ഐഎസ് കത്ത് ഇന്‍റലിജൻസിന്

By

Published : Jun 20, 2019, 12:13 PM IST

കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളുകൾ ഉൾപ്പെടെ പ്രധാന സ്ഥാപനങ്ങൾ ആക്രമിക്കാൻ ഐഎസ് ഭീകരർ ആസൂത്രണം നടത്തുന്നതായി ഇന്‍റലിജൻസ് റിപ്പോർട്ട്. ഇതോടെ കൊച്ചി വിമാനത്താവളം അടക്കമുള്ള തന്ത്രപ്രധാനമേഖലകളില്‍ അടക്കം സുരക്ഷ ശക്തമാക്കിയെന്ന് ദേശീയ മാധ്യമത്തിന്‍റെ റിപ്പോർട്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ ഇന്‍റലിജൻസ് കേരള പൊലീസിന് കൈമാറി. ഐഎസ് ഭീഷണി സ്ഥിരീകരിച്ചതോടെ കേരള തീരത്തും ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്ന സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കി. ശ്രീലങ്കയിലും ഇന്ത്യൻ തീരങ്ങളിലുമാണ് ഇപ്പോൾ ഏറ്റവുമധികം സുരക്ഷാ ഭീഷണിയുള്ളത്. സിറിയയിലും ഇറാഖിലും ശക്തി ക്ഷയിച്ചതോടെയാണ് പുതിയ സ്ഥലങ്ങളില്‍ ഐഎസ് വേരുറപ്പിക്കാൻ ശ്രമിക്കുന്നത്. ടെലഗ്രാം മെസഞ്ചർ വഴി വിവരങ്ങൾ കൈമാറിയിരുന്ന ഐഎസ് സംഘം ഇപ്പോൾ സിഗ്നല്‍ ആൻഡ് സൈലന്‍റ് ടെക്സ്റ്റ്, ചാറ്റ് സെക്യുർ എന്നി ആപ്ളിക്കേഷനുകള്‍ വഴിയാണ് വിവരങ്ങൾ കൈമാറുന്നതെന്നും ഇന്‍റലിജൻസിനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ABOUT THE AUTHOR

...view details