കൊച്ചി: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ 18 ഇന്ത്യക്കാരില്‍ മലയാളികളും ഉള്ളതായി റിപ്പോർട്ട്. എറണാകുളം കളമശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ കപ്പലിലുണ്ടായിരുന്നതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഡിജോക്കൊപ്പം രണ്ട് മലയാളികള്‍ കൂടിയുണ്ടെന്നാണ് സൂചന. കപ്പലിൽ കുടുങ്ങിയ ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നീക്കം ഊർജിതമാക്കി.
ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മലയാളികളും - ജിബ്രാൾട്ടർ
രണ്ട് ദിവസം മുമ്പാണ് ബ്രിട്ടീഷ് കപ്പല്‍ അന്തര്‍ദേശീയ സമുദ്രനിയമം ലംഘിച്ചുവെന്ന് കാണിച്ച് ഇറാന്‍ പിടിച്ചെടുത്തത്.
രണ്ട് ദിവസം മുമ്പാണ് ബ്രിട്ടീഷ് കപ്പല്‍ അന്തര്‍ദേശീയ സമുദ്രനിയമം ലംഘിച്ചുവെന്ന് കാണിച്ച് ഇറാന്‍ പിടിച്ചെടുത്തത്. ജീവനക്കാർക്ക് ഒരു പ്രയാസവും നേരിടേണ്ടി വരില്ലെന്ന് ഇറാൻ ഇന്ത്യക്ക് ഉറപ്പ് നൽകിയതായാണ് വിവരങ്ങള്‍. ജിബ്രാൾട്ടറിൽ തടഞ്ഞുവച്ച തങ്ങളുടെ എണ്ണ കപ്പൽ വിട്ട് കിട്ടാതെ ബ്രിട്ടീഷ് കപ്പൽ കൈമാറില്ലെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. അന്തര്‍ദേശീയ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാൻ പിടിച്ചെടുത്തത്. 23 പേരാണ് കപ്പലിലുണ്ടായിരുന്നത്.