കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഹൈക്കോടതിയുടെ നിർണ്ണായ ഇടപെടൽ. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. നിശ്ചിത സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ക്രൈം എഡിജിപിക്ക് കോടതി നിർദ്ദേശം നൽകി. പ്രതി ജാസ്മിൻ ഷായെ എന്ത് കൊണ്ട് ഇതുവരെ ചോദ്യം ചെയ്തില്ലെന്നും കോടതി ചോദിച്ചു. ജാസ്മിൻ ഷാ ഒളിവിലാണന്നാണ് ക്രൈബ്രാഞ്ച് മറുപടി നൽകി.
യുഎൻഎ സാമ്പത്തിക ക്രമക്കേട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും - ക്രൈം എഡിജിപി
യുണൈറ്റഡ് നഴ്സസ് അസോസിയേഷനില്‍ നടന്ന സമ്പത്തിക ക്രമക്കേടിന്‍റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും
നഴ്സസ് സംഘടനയിൽ നടക്കുന്ന സാമ്പത്തിക ക്രമക്കേട് ചൂണ്ടി കാണിച്ച് മുൻ ഭാരവാഹികൾ നൽകിയ കേസിലാണ് ക്രൈബ്രാഞ്ച് അന്വേഷണം നടക്കുന്നത്. ഒരു വർഷത്തോളമായി അന്വേഷണം തുടരുകയാണെന്നും, ഈ കേസിൽ കഴമ്പില്ലന്നും പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജാസ്മിൻ ഷാ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറാൻ കോടതി നിർദ്ദേശിച്ചത്.
നഴ്സുമാരില്‍ നിന്നും പിരിച്ച മാസവരിസംഖ്യയായ മൂന്നര കോടി ഉൾപ്പെടെ ഭീമമായ തുക ജാസ്മിന് ഷാ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ തട്ടിയെടുത്തുവെന്നാണ് മുൻ ഭാരവാഹികൾ ആരോപിക്കുന്നത്.