എറണാകുളം: കൊവിഡ് സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചാണ് സർവ്വീസ് നടത്തുന്നതെന്ന് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തിൽ വളരെയേറെ ബുദ്ധിമുട്ടനുഭവിച്ചാണ് തങ്ങളുടെ വാഹനങ്ങൾ സർവ്വീസ് നടത്തുന്നത്. സാമൂഹ്യ പ്രതിബദ്ധതയുടെ പേരിൽ നടത്തുന്ന ഈ പ്രവർത്തനത്തിനെതിരെയാണ് ചിലർ ആരോപണമുന്നയിക്കുന്നതെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ബിനു ജോൺ ഇടിവി ഭാരതിനോട് പറഞ്ഞു.
അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത് നിയമങ്ങള്‍ പാലിച്ചെന്ന് സ്വകാര്യ ബസ് ഉടമകള്‍ - അന്തര്‍ സംസ്ഥാന സര്‍വീസ്
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ ആളുകളെ കേരളത്തിലേക്കെത്തിക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു
അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത് നിയമങ്ങള്‍ പാലിച്ചെന്ന് സ്വകാര്യ ബസ് ഉടമകള്‍
കെപിസിസി കർണ്ണാടക ഘടകം തങ്ങളോട് വാഹനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധമായ ചർച്ചകൾ പൂർത്തിയായിട്ടില്ല. ആവശ്യപ്പെട്ട വാടക നൽകാൻ അവർ തയ്യാറാണ്. സാങ്കേതിക കാരണങ്ങൾ ഉള്ളതിനാലാണ് വാഹനം വിട്ടു നൽകാതിരുന്നത്. തങ്ങൾക്കെതിരെ യാത്രക്കാർ പരാതി നൽകിയിട്ടില്ലന്നും ബിനു ജോൺ പറഞ്ഞു. കെപിസിസി ഏർപ്പാടാക്കിയ വാഹനത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരെ വഴിയിൽ ഇറക്കി വിടുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ പ്രചാരണം നടന്നിരുന്നു.