എറണാകുളം: കൊവിഡിനെ തുടർന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന നാവിക സേനയുടെ രണ്ടാമത്തെ കപ്പൽ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് കൊച്ചിയിലെത്തും. സമുദ്ര സേതു പദ്ധതിയുടെ ഭാഗമായി ഐ.എൻ.എസ് മഗർ എന്ന കപ്പലാണ് 202 യാത്രക്കാരുമായി മാലിദ്വീപിൽ നിന്നെത്തുന്നത്. യാത്രക്കാരിൽ 178 പുരുഷൻമാരും 24 സ്ത്രീകളുമുണ്ട്. ഗർഭിണികളും ചികിത്സയിലുള്ളവരുമായി 18 പേരാണുള്ളത്. യാത്രക്കാരിൽ 93 പേർ കേരളത്തിൽ നിന്നുള്ളവരാണ്. ഇതിൽ 17 പേർ തിരുവനന്തപുരം സ്വദേശികളാണ്.
തമിഴ്‌നാട്ടിൽ നിന്ന് 81 പേരും കപ്പലിലുണ്ട്. ഇതിന് പുറമെ ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപിൽ നിന്നും യാത്രക്കാർ ഐ. എൻ.എസ് മഗറിലുണ്ട്.
മാലീദ്വീപിൽ നിന്നും പ്രവാസികളുമായി കപ്പൽ ഇന്ന് കൊച്ചിയിലെത്തും
ഐ.എൻ.എസ് മഗർ എന്ന കപ്പലിൽ 178 പുരുഷൻമാരും 24 സ്ത്രീകളുമുണ്ട്. ഗർഭിണികളും ചികിത്സയിലുള്ളവരുമായി 18 പേരാണുള്ളത്. യാത്രക്കാരിൽ 93 പേർ കേരളത്തിൽ നിന്നുള്ളവരാണ്.
സമുദ്രസേതു
തുറമുഖത്ത് പരിശോധനകൾക്ക് ശേഷമാണ് യാത്രക്കാരെ ക്വാറന്‍റൈനിൽ അയക്കുക. രോഗ ലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. തമിഴ്‌നാട് സ്വദേശികൾക്കായി തമിഴ്‌നാട് നിന്നും ബസുകൾ കൊച്ചിയിലെത്തും. എറണാകുളം ജില്ലക്കാരെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും ജില്ലയിൽ തന്നെ ക്വാറന്‍റൈൻ ചെയ്യും. അതേസമയം മറ്റു ജില്ലകളിൽ നിന്നുള്ളവരെ അതത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലെത്തിക്കും.