എറണാകുളം: മാലിദ്വീപിൽ നിന്നും പ്രവാസികളുമായി നേവിയുടെ ഐഎൻഎസ് ജലാശ്വ കപ്പൽ കൊച്ചിയിലേക്ക് പുറപ്പെട്ടു. നോർക്ക വഴി രജിസ്റ്റർ ചെയ്ത 732 പേരാണ് കപ്പലിൽ ഉള്ളത്. ഇതിൽ 19 ഗർഭിണികളും 14 കുട്ടികളുമുണ്ട്. കപ്പൽ ഞായറാഴ്ച കൊച്ചിയിലെത്തും. യാത്രക്കാരെ തെർമൽ സ്ക്രീനിങ് ഉൾപ്പടെയുള്ള പരിശോധനകൾക്ക് വിധേയമാക്കിയാണ് കപ്പലിൽ പ്രവേശിപ്പിച്ചത്.
മാലിദ്വീപിൽ നിന്നും പ്രവാസികളുമായി 'ജലാശ്വ' പുറപ്പെട്ടു
കപ്പൽ ഞായറാഴ്ച കൊച്ചിയിലെത്തും. നേവിയുടെ യുദ്ധകപ്പലായതിനാൽ കർശന നിയന്ത്രണങ്ങളോടെയാണ് യാത്ര. മൊബൈൽ ഉപയോഗം അനുവദനീയമല്ല.
ജലാശ്വ
നേവിയുടെ യുദ്ധകപ്പലായതിനാൽ കർശന നിയന്ത്രണങ്ങളോടെയാണ് യാത്ര. മൊബൈൽ ഉപയോഗം അനുവദിനീയമല്ല. ഒരാൾക്ക് 40 ഡോളറാണ് യാത്ര ചെലവ്. യാത്രക്കാർക്ക് മാലിദ്വീപ് തുറുമുഖത്ത് എത്താൻ ഇന്ത്യൻ എംബസി സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഞായറാഴ് കൊച്ചി തുറമുഖത്ത് എത്തുന്ന യാത്രക്കാരെ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റും.