കേരളം

kerala

സ്വപ്നയുടെ മൊഴി ചേർന്ന സംഭവത്തിൽ കസ്റ്റംസിന്‍റെ ആഭ്യന്തര അന്വേഷണം

By

Published : Sep 1, 2020, 12:43 PM IST

സ്വപ്ന നൽകിയ മൊഴിയിലെ മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരായ പരാമർശങ്ങൾ ഉള്ള ഭാഗമാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഇതിൽ ബി.ജെ.പിക്ക് വേണ്ടി അനിൽ നമ്പ്യാർ സഹായം അഭ്യർഥിച്ച വിവരം പുറത്തുവന്നിരുന്നു.

inquiry on swapna suresh  wapna-suresh-statement-against-anil-nambiar  സ്വപ്നയുടെ മൊഴി ചേർന്ന സംഭവം  ആഭ്യന്തര അന്വേഷണം ആരംഭിച്ച് കസ്റ്റംസ്  എറണാകുളം  സ്വപ്ന സുരേഷ്  സ്വർണക്കടത്ത്  Gold smuggling
സ്വപ്നയുടെ മൊഴി ചേർന്ന സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ച് കസ്റ്റംസ്

എറണാകുളം:സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി ചോർന്ന സംഭവത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കസ്റ്റംസ് അന്വേഷണ സംഘം പ്രിവന്‍റീവ് വിഭാഗം ചീഫ് കമ്മിഷണർക്ക് സമർപ്പിച്ചു. മൊഴി ചോർത്തിയതിന് പിന്നിൽ ഗൂഢ ലക്ഷ്യമുണ്ടെന്നാണ് വിലയിരുത്തൽ. സ്വപ്ന നൽകിയ മൊഴിയിലെ മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരായ പരാമരങ്ങൾ ഉള്ള ഭാഗമാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഇതിൽ ബി.ജെ.പിക്ക് വേണ്ടി അനിൽ നമ്പ്യാർ സഹായം അഭ്യർഥിച്ച വിവരം പുറത്തുവന്നിരുന്നു. ഈയൊരു ഭാഗം മാത്രം മാധ്യമങ്ങൾക്ക് ചോർത്തിയതിന് പിന്നിൽ ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ താല്പര്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്ത്.
മൊഴി ചോർന്നത് വലിയ വിവാദങ്ങൾക്കും രാഷ്ട്രീയ ആരോപണങ്ങൾക്കും കാരണമായ സാഹചര്യത്തിലാണ് കസ്റ്റംസ് ആഭ്യന്തര അന്വേഷണം തുടങ്ങിയത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയെടുക്കാനാണ് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തിന്‍റെ തീരുമാനം. സംശയമുള്ള ഉദ്യോഗസ്ഥരെ തിരുവനന്തപുരം കള്ളക്കടത്ത് കേസിന്‍റെ ചുമതലയിൽ നിന്ന് മാറ്റി നിർത്തിയതായാണ് വിവരം. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചു വെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത്തരത്തിൽ ആരും വിളിച്ചില്ലെന്ന് സ്ഥിരീകരിച്ച് ജോയിന്‍റ് കമ്മിഷണറായിരുന്ന അനീഷ്‌ പി രാജ് പ്രതികരിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഈ ഉദ്യോഗസ്ഥനെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. സമാന രീതിയിലുള്ള അച്ചടക്ക നടപടിക്കാണ് മൊഴി ചോർത്തിയ സംഭവത്തിലും സാധ്യത.

ABOUT THE AUTHOR

...view details