എറണാകുളം:ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ) പിളർന്നു. ജൂലൈ 25ന് രാവിലെ കൊച്ചിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടന്ന ഹോട്ടലിന് മുന്‍പില്‍ പ്രവർത്തകര്‍ ഇരുചേരികളായി ഏറ്റുമുട്ടിയിരുന്നു. ഇതിനു പിന്നാലെ, സംസ്ഥാന അധ്യക്ഷന്‍ എ.പി അബ്ദുല്‍ വഹാബിനെയും ഏഴ് സെക്രട്ടേറിയറ്റ് മെമ്പർമാരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഐ.എൻ.എൽ പിളർന്നു 'ബി. ഹംസ ഹാജിയെ അധ്യക്ഷനായി തെരഞ്ഞെടുത്തു'
പാര്‍ട്ടി പിളര്‍ന്ന സാഹചര്യത്തില്‍ അബ്ദുൽ വഹാബും കാസിം ഇരിക്കൂറും സമാന്തര സെക്രട്ടേറിയറ്റ് യോഗം വിളിച്ചു. വർക്കിങ് പ്രസിഡന്‍റ് ബി. ഹംസ ഹാജിയെ അധ്യക്ഷനായി തെരെഞ്ഞെടുത്തുവെന്ന് കാസിം ഇരിക്കൂർ വ്യക്തമാക്കി. രാവിലെ നടന്നത് ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണെന്ന് സംശയിക്കുന്നു. പാർട്ടി നേരത്തെ അച്ചടക്ക നടപടിയെടുക്കാൻ തീരുമാനിച്ചവർക്കെതിരായ നടപടി ചർച്ച ചെയ്യുന്നതിനിടെയാണ് എ.പി അബ്ദുല്‍ വഹാബിന്‍റെ നേതൃത്വത്തിൽ യോഗത്തിൽ ബഹളമുണ്ടാക്കിയതെന്ന് കാസിം ഇരിക്കൂർ ആരോപിച്ചു.
'അഖിലേന്ത്യ നേതൃത്വത്തിന്‍റെ പൂർണ പിന്തുണ തങ്ങൾക്ക്'
യോഗത്തിൽ നിന്നും ഇറങ്ങി പോയവർ യോഗം നടന്ന ഹോട്ടലിന് മുന്നിൽ ഗുണ്ടകളെ എത്തിച്ച് ആക്രമണം അഴിച്ചു വിടുകയായിരുന്നു. കാസിം ഇരിക്കൂർ ആക്രമണം നടത്തിയവരിൽ നാഷണൽ ലീഗ് പ്രവർത്തകരില്ല. അക്രമമുണ്ടാക്കിയവരിൽ ജില്ല നേതാക്കൾക്ക് പങ്കുണ്ടെങ്കിൽ അവർക്കെതിരെ ജില്ല തലത്തിൽ നടപടി സ്വീകരിക്കും. വിമത വിഭാഗത്തെ കുഞ്ഞാലിക്കുട്ടി ലീഗിലേക്ക് ക്ഷണിച്ചത് സംശയകരമാണ്.
മുസ്ലിം ലീഗുമായി വഹാബിന്‍റെ നേതൃത്വത്തിലുള്ളവർക്ക് അന്തർധാരയുണ്ടെന്ന് സംശയിക്കുകയാണ്. ചെറിയൊരു വിഭാഗം മാത്രമാണ് പാർട്ടിയിൽ നിന്ന് വിട്ടത്. അഖിലേന്ത്യ നേതൃത്വത്തിന്‍റെ പൂർണ പിന്തുണ തങ്ങൾക്കാണെന്ന് കാസിം ഇരിക്കൂർ പറഞ്ഞു. അതേസമയം പുറത്താക്കൽ തീരുമാനം തള്ളി കളയുന്നതായി എ.പി അബ്ദുൾ വഹാബ് പ്രതികരിച്ചു. കാസിം ഇരിക്കൂറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് എ.പി അബ്ദുൾ വഹാബും അറിയിച്ചു.
ALSO READ:"അന്ന് കഞ്ഞി നായനാർ, ഇന്ന് പച്ചരി വിജയന്‍"; ബൽറാമുമാരെ ബാധിച്ച മാനസികരോഗം പച്ചരി കഴിച്ചാൽ മാറില്ല, തിരിച്ചടിച്ച് എഎ റഹീം