കേരളം

kerala

ETV Bharat / state

ഇഞ്ചത്തൊട്ടി തൂക്കുപാലം അപകടാവസ്ഥയിൽ - ഇഞ്ചത്തൊട്ടി തൂക്കുപാലം

സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ തൂക്കുപാലങ്ങളിൽ ഒന്നാണിത്. അതു കൊണ്ടു തന്നെ പാലം കാണുന്നതിനും പെരിയാറിന്‍റെ സൗന്ദര്യം ആസ്വദിക്കുന്നതിനും നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്

ഇഞ്ചത്തൊട്ടി തൂക്കുപാലം അപകടാവസ്ഥയിൽ

By

Published : Oct 8, 2019, 5:01 PM IST

Updated : Oct 8, 2019, 5:27 PM IST

എറണാകുളം: ആയിരങ്ങൾ ഗതാഗതത്തിനായി ആശ്രയിക്കുന്ന ഇഞ്ചത്തൊട്ടി തൂക്കുപാലം അപകടാവസ്ഥയിൽ. നിരവധി പേർ നിത്യേന പെരിയാർ മുറിച്ചു കടക്കാൻ ആശ്രയിക്കുന്ന തൂക്ക് പാലം അപകടാവസ്ഥയിലായിട്ട് കാലങ്ങളായി.നേര്യമംഗലം മേഖലയും പെരിയാറും ചുറ്റപ്പെട്ട ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള എളുപ്പമാർഗമാണ് ഈ തൂക്കുപാലം.

ഇഞ്ചത്തൊട്ടി തൂക്കുപാലം അപകടാവസ്ഥയിൽ

ഈ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ ആവശ്യപ്രകാരം ഏഴ് വർഷം മുൻപാണ് ഇവിടെ തൂക്കുപാലം നിർമിച്ചത്. നിർമാണത്തിന് ശേഷം കാലാ കാലങ്ങളിൽ അറ്റകുറ്റ പണികൾ നടത്താത്തതാണ് ഈ അവസ്ഥക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ പാലത്തിന്‍റെ കൈവരികൾ തകർന്നു. അതിന് മുന്‍പ് തന്നെ കമ്പികളും ഗാർഡുകളും തുരുമ്പെടുത്ത് നശിച്ചു തുടങ്ങിയിരുന്നു. തൂക്കുപാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തണം എന്നാവശ്യപ്പെട്ട് നാട്ടുകാർ അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നും പരാതിയുണ്ട്.

Last Updated : Oct 8, 2019, 5:27 PM IST

ABOUT THE AUTHOR

...view details