കേരളം

kerala

ETV Bharat / state

വ്യവസായ വകുപ്പിലെ സേവനങ്ങൾ ഏകജാലകമാക്കും: മന്ത്രി ഇ പി ജയരാജൻ

സംരംഭകരുടെ സാമ്പത്തിക ബാധ്യതകൾക്ക് പരിഹാരമായി ഒറ്റത്തവണ തീർപ്പാക്കൽ ഏർപ്പെടുത്തുമെന്നും മന്ത്രി.

മന്ത്രി ഇ പി ജയരാജൻ

By

Published : Jul 8, 2019, 8:34 PM IST

Updated : Jul 8, 2019, 11:46 PM IST

കൊച്ചി: വ്യവസായ വകുപ്പിലെ മുഴുവൻ സേവനങ്ങളും ഓൺലൈൻ ആക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ. വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച വ്യവസായ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ മേഖലയിലെ പുതിയ സംരംഭകർക്ക് സഹായമാകുക എന്ന ലക്ഷ്യത്തോടെയാണ് സേവനങ്ങൾ ഏകജാലകമാക്കുന്നത്. വിവിധ ഓഫീസുകളിൽ കയറിയിറങ്ങി വരുന്ന കാലതാമസവും മറ്റ് ബുദ്ധിമുട്ടുകളും ഇത് വഴി കുറക്കാൻ കഴിയും.

വ്യവസായ വകുപ്പിലെ സേവനങ്ങൾ ഏകജാലകമാക്കും: മന്ത്രി ഇ പി ജയരാജൻ

ലൈസൻസിനായി അപേക്ഷ നൽകിയാൽ ഒരു മാസത്തിനുള്ളിൽ ലൈസൻസ് നൽകും. ഇതിൽ കൂടുതൽ വരുത്തുന്ന കാലതാമസത്തിന് ബന്ധപ്പെട്ട വകുപ്പുകൾ മറുപടി പറയേണ്ടി വരും. വ്യവസായങ്ങൾക്ക് പൂർണ്ണ സംരക്ഷണം നൽകുകയാണ് സർക്കാർ നയം. ഒരു വ്യവസായങ്ങളും പൂട്ടിക്കൽ സർക്കാർ നയമല്ല. സംരംഭകരുടെ സാമ്പത്തിക ബാധ്യതകൾക്ക് പരിഹാരമായി ഒറ്റത്തവണ തീർപ്പാക്കൽ ഏർപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലയിലെ വ്യവസായങ്ങളുമായി ബന്ധപ്പെട്ട് തീർപ്പാകാതെ കിടന്ന 210 പരാതികളാണ് അദാലത്തിലെത്തിയത്. ഇതിൽ 122 പരാതികൾ പരിഹരിച്ച് രേഖകൾ ബന്ധപ്പെട്ട കക്ഷികൾക്ക് മന്ത്രി കൈമാറി. 17 പരാതികൾ പുതുതായി മന്ത്രിക്ക് നേരിട്ട് നൽകി. ഇത് അടക്കം 105 പരാതികൾ തുടർ നടപടികൾക്കായി മാറ്റി. വ്യവസായങ്ങൾ തുടങ്ങുന്ന ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുൾപ്പെട്ട പരാതികൾ രണ്ട് മാസത്തിനുള്ളിൽ തീരുമാനമാക്കുമെന്ന് മന്ത്രി പറഞ്ഞു. വ്യവസായ സ്ഥാപനങ്ങളുടെ ജപ്തി നടപടികളുമായി ബന്ധപ്പെട്ട ആറ് പരാതികളും ലഭിച്ചു. വ്യവസായ വകുപ്പ് ഡയറക്ടർ കെ ബിജു അടക്കമുള്ള വിവിധ വകുപ്പുദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് പേരാണ് അദാലത്തിൽ പങ്കെടുക്കാനെത്തിയത്.

Last Updated : Jul 8, 2019, 11:46 PM IST

ABOUT THE AUTHOR

...view details