കൊച്ചി: എഴുപത്തിയഞ്ചു വയസുള്ള കൊവിഡ് രോഗിക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ നാവികസേന. ലക്ഷദ്വീപിലെ കൽപേനിയിൽ നിന്ന് കൊവിഡ് രോഗിയെ ചികിത്സയ്‌ക്കായി കൊച്ചിയിലേക്ക് മാറ്റുന്നതിനാണ് ഇന്ത്യൻ നാവികസേനയുടെ നേവൽ എയർ സ്‌റ്റേഷനിൽ സൗകര്യമൊരുക്കി സഹായവുമായി എത്തിയത്.
എഴുപത്തിയഞ്ചുക്കാരനായ കൊവിഡ് രോഗിക്ക് സഹായവുമായി ഇന്ത്യൻ നാവികസേന - ഐഎൻഎസ് ഗരുഡ
കൊവിഡ് രോഗിയെ പവൻ ഹാൻസ് ഹെലികോപ്‌ടർ വഴി നാവിക ആശുപത്രിയായ ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ പ്രവേശിപ്പിച്ചു.
എഴുപത്തിയഞ്ചുക്കാരനായ കൊവിഡ് രോഗിക്ക് സഹായവുമായി ഇന്ത്യൻ നാവികസേന
കഴുത്തിൽ ഒടിവ് ഉണ്ടായ കൊവിഡ് രോഗിയെ ബുധനാഴ്‌ച പവൻ ഹാൻസ് ഹെലികോപ്‌ടർ വഴി നാവിക ആശുപത്രിയായ ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ പ്രവേശിപ്പിച്ചതായാണ് സതേൺ നേവൽ കമാൻഡിന്‍റെ പ്രസ്‌താവനയിൽ പറയുന്നത്. കേന്ദ്ര ഭരണ പ്രദേശത്തിന്‍റെ അഭ്യർത്ഥന പ്രകാരമാണ് രോഗിക്ക് ചികിത്സ നൽകാൻ നാവിക സേന തീരുമാനിച്ചത്. അതേ സമയം നാവിക സേനയുടെ ആശുപത്രിയിൽ ലക്ഷദ്വീപിൽ നിന്നുള്ള രോഗികൾക്കായി 10 കിടക്കകൾ മാറ്റി വച്ചിട്ടുണ്ട്.