എറണാകുളം: കൊച്ചിയിൽ ഷോപ്പിങ്ങ് മാളിൽ യുവ നടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ, പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. സ്വമേധയാ കേസെടുക്കുന്ന കാര്യം ഇതിനു ശേഷമായിരിക്കും തീരുമാനിക്കുക. സംഭവത്തിൽ പരാതി നൽകാനില്ലെന്നാണ് നടിയുടെ കുടുംബം അറിയിച്ചത്. കൊച്ചി നഗരത്തിലെ പ്രമുഖ ഷോപ്പിങ് മാളിൽ വച്ച് താൻ അപമാനിക്കപ്പെട്ടുവെന്ന് യുവനടി സമൂഹ മാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്.
യുവ നടിയെ അപമാനിച്ച സംഭവം; പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും - യുവ നടിയെ അപമാനിച്ച സംഭവം
സംഭവത്തിൽ പരാതി നൽകാനില്ലെന്നാണ് നടിയുടെ കുടുംബം അറിയിച്ചത്. കൊച്ചി നഗരത്തിലെ പ്രമുഖ ഷോപ്പിങ് മാളിൽ വച്ച് താൻ അപമാനിക്കപ്പെട്ടുവെന്ന് യുവനടി സമൂഹ മാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്
![യുവ നടിയെ അപമാനിച്ച സംഭവം; പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും Police will examine the CCTV footage insulting young actress യുവ നടിയെ അപമാനിച്ച സംഭവം പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9918863-353-9918863-1608267062812.jpg)
രണ്ട് യുവാക്കൾ തന്നെ പിന്തുടർന്ന് ശരീരഭാഗങ്ങളിൽ സ്പർശിച്ചു. അറിയാതെ പറ്റിയതാണോ എന്നാണ് സംശയിച്ചത്. എന്നാൽ എന്‍റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. ഞാൻ വിചാരിക്കാത്ത ഒരു കാര്യം സംഭവിച്ചതിന്‍റെ ഞെട്ടലിലായിരുന്നു. തനിക്ക് അവർക്കെതിരെ പെട്ടെന്ന് പ്രതികരിക്കാൻ കഴിഞ്ഞില്ല. അവർക്കരികിലേക്ക് ചെന്നപ്പോൾ അവർ എന്നെ കണ്ടില്ലെന്ന് നടിച്ചു. പിന്നീട് പണമടക്കാൻ കൗണ്ടറിൽ നിൽക്കുന്ന സമയത്ത് അവർ തന്നോട് സംസാരിക്കാൻ ശ്രമിച്ചതായും നടി വ്യക്തമാക്കി.
അതേസമയം സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. വനിത കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ നടിയെ നാളെ നേരിട്ട് കണ്ട് തെളിവെടുക്കും. നടിയെ അപമാനിച്ച സംഭവം അപലപനീയമാണെന്ന് വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.