കേരളം

kerala

ETV Bharat / state

ആളൊഴിഞ്ഞ് ഇഞ്ചതൊട്ടി തൂക്കുപാലം - suspension bridge

ജലവൈദ്യുത പദ്ധതിയായ ഇടുക്കിക്ക് വേണ്ടി കുടി ഒഴിപ്പിക്കപെട്ടവരെ പുനരധിവസിപ്പിച്ച ഗ്രാമമാണ് ഇഞ്ചതൊട്ടി.

ആളൊഴിഞ്ഞ് ഇഞ്ചതൊട്ടി തൂക്കുപാലം  ഇഞ്ചതൊട്ടി തൂക്കുപാലം  ഇഞ്ചതൊട്ടി  തൂക്കുപാലം  കയാക്ക്  ഡോ.സലീം അലി പക്ഷി സങ്കേത മേഖല  inchathotti suspension bridge  inchathotti suspension bridge visitors  suspension bridge  Dr. Salim Ali Bird Sanctuary Area
ഇഞ്ചതൊട്ടി തൂക്കുപാലം

By

Published : Jun 10, 2021, 6:59 AM IST

Updated : Jun 10, 2021, 11:37 AM IST

എറണാകുളം: കൊവിഡ് വ്യാപനത്തോടെ വിജനമിയിരിക്കുകയാണ് പെരിയാറിന്‍റെ ദൃശ്യവിസ്‌മയമായ ഇഞ്ചതൊട്ടി. നിത്യേന നിരവധി സഞ്ചാരികളെത്തിയിരുന്ന ഈ പ്രദേശത്ത് ആളനക്കം ഇല്ലാതായിട്ട് മാസങ്ങളേറെയായി. നേര്യമംഗലം മലനിരകളുടെയും വനത്തിന്‍റെയും പാശ്ചാത്തലത്തിൽ ഹരിതഭംഗിയിൽ തീരം തീർത്ത ശാന്തമായ ജലാശയവും സഞ്ചാരികളെ കാത്ത് കിടക്കുന്ന പെഡൽ ബോട്ടുകളുമാണ് ഇഞ്ചതൊട്ടിയെ ഏറെ ആകർഷകമാക്കുന്നത്.

പെരിയാറിൽ ജലത്തിനു മുകളിലൂടെ തുഴഞ്ഞ് ഉല്ലസിക്കാനായി കയാക്ക് എന്നപേരിൽ അറിയപ്പെടുന്ന ചെറിയ നൗകകൾ, നെറ്റിപ്പട്ടം കെട്ടിയ കൊമ്പൻ കണക്കെ തലയുയർത്തി നിൽക്കുന്ന തൂക്കുപാലം തുടങ്ങിയവയാണ് ഇഞ്ചത്തൊട്ടിയിലേക്ക് സഞ്ചാരികൾ എത്താൻ കാരണമാകുന്നത്. കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലങ്ങളിലൊന്നാണ് പെരിയാറിന് കുറുകെയുള്ള ഇഞ്ചത്തൊട്ടി തൂക്കുപാലം.

ഇഞ്ചതൊട്ടി തൂക്കുപാലം

എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള ഗതാഗത സൗകര്യമാണ് ഈ പാലം. 50 വർഷം മുൻപ് ഏഷ്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിക്ക് വേണ്ടി കുടി ഒഴിപ്പിക്കപെട്ടവരെ പുനരധിവസിപ്പിച്ച ഗ്രാമമാണ് ഇഞ്ചതൊട്ടി. പെരിയാറും നേര്യമംഗലം വനവും ചുറ്റപ്പെട്ട ഈ പ്രദേശത്ത് നിന്ന് ജനങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ 2012 ലാണ് ഈ തൂക്കുപാലം നിർമിച്ചത്. 185 മീറ്റർ നീളമുള്ള പാലത്തിന് ജലാശയത്തിൽ നിന്ന് 200 മീറ്ററോളം ഉയരമുണ്ട്. മനോഹരമായ തൂക്കുപാലം കടന്നാൽ ഇഞ്ചതൊട്ടി കുടിയേറ്റ ഗ്രാമവും അതിനു സമീപത്തെ വനമേഖലയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മുനിയറകളും കാണാൻ സാധിക്കും. ഏഷ്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമായ തട്ടേക്കാട് ഡോ.സലീം അലി പക്ഷി സങ്കേത മേഖലയിൽ വരുന്ന പ്രദേശമായതിനാൽ അപൂർവ്വ ഇനം പക്ഷികളെയും ഇഞ്ചതൊട്ടിയിൽ എത്തുന്നവർക്ക് കാണാം.

എന്നാൽ കൊവിഡ് വ്യാപനെത്തെ തുടർന്ന് സഞ്ചാരികൾ എത്താതായതോടെ വിജനമായിരിക്കുകയാണ് ഇഞ്ചതൊട്ടി മേഖല. ഇതോടെ ഇവിടെ എത്തുന്ന സഞ്ചാരികളെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ചെറുകിട കച്ചവടക്കാരും കയാക്കി നടത്തിപ്പുകാരും ദുരിതത്തിലായിരിക്കുകയാണ്. കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ കൂടുതൽ സന്ദർശകരെ ഇവിടേക്ക് ആകർഷിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് ഇഞ്ചതൊട്ടിയുടെ വിനോദ സഞ്ചാര സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തണെമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Last Updated : Jun 10, 2021, 11:37 AM IST

ABOUT THE AUTHOR

...view details