എറണാകുളം: ആലുവ സർക്കാർ ആശുപത്രിയിൽ ലഹരി വിമുക്ത ചികിത്സക്കെത്തിയവര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാൾ കൊല്ലപ്പെട്ടു. ആലുവ ചൂണ്ടി സ്വദേശി ചിപ്പി എന്നയാളാണ് കൊല്ലപ്പെട്ടത്. വിശാൽ, കൃഷ്‌ണദാസ് എന്നിവർക്ക് പരിക്കേറ്റു. ചൂണ്ടി സ്വദേശിയായ മണികണ്‌ഠനാണ് ആക്രമണം നടത്തിയത്. ഇയാൾ ഓടി രക്ഷപ്പെട്ടു.
ലഹരി വിമുക്ത ചികിത്സക്കെത്തിയവര്‍ ഏറ്റുമുട്ടി; ആലുവയില്‍ ഒരാൾ കൊല്ലപ്പെട്ടു - in a confrontation between drug addicts one person killed
ആലുവ ചൂണ്ടി സ്വദേശിയായ ചിപ്പി എന്നയാളാണ് കൊല്ലപ്പെട്ടത്.ചൂണ്ടി സ്വദേശിയായ മണികണ്‌ഠനാണ് ആക്രമണം നടത്തിയത്. ഇയാൾ ഓടി രക്ഷപ്പെട്ടു.
![ലഹരി വിമുക്ത ചികിത്സക്കെത്തിയവര്‍ ഏറ്റുമുട്ടി; ആലുവയില്‍ ഒരാൾ കൊല്ലപ്പെട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4476328-thumbnail-3x2-aluva.jpg)
ലഹരി വിമുക്ത കേന്ദ്രത്തില്‍ മരുന്നു വാങ്ങാനെത്തിയതായിരുന്നു ചിപ്പിയും സുഹൃത്തുക്കളായ വിശാലും കൃഷ്ണപ്രസാദും. ഈ സമയം ഭാര്യയുടെ ചികിത്സക്കായി മണികണ്ഠനും ആശുപത്രിയിലെത്തിയിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് മണികണ്ഠനും വിശാലും തമ്മില്‍ കലഹമുണ്ടാവുകയും വിശാലിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. തന്നെ മര്‍ദിച്ചതിന്‍റെ പ്രതികാരം തീര്‍ക്കാനായി ആശുപത്രിക്ക് മുന്നില്‍വെച്ച് മണികണ്ഠന്‍ വിശാലിനെ ആക്രമിച്ചു. ഇതു കണ്ട് ഓടിച്ചെന്ന ചിപ്പിയെയും കൃഷ്ണപ്രസാദിനെയും മണികണ്ഠന്‍ കത്തികൊണ്ട് ആക്രമിച്ചു. ഇടതു നെഞ്ചിന് കുത്തേറ്റ ചിപ്പിയെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ വിശാലും കൃഷ്ണപ്രസാദും ചികിത്സയിലാണ്. മണികണ്ഠനു വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.