എറണാകുളം: കോതമംഗലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 77 ലിറ്റർ ചാരായവും 500 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കോതമംഗലം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ എ. ജോസ് പ്രതാപിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്‌ഡിലാണ് ചാരായം കണ്ടെടുത്തത്. ചേലാട് സ്വദേശി ദീപുവിൻ്റെ വീട്ടിൽ നിന്ന് 77 ലിറ്റർ ചാരായവും വാട്ടർ ടാങ്കിൽ വീടിന് മുകളിൽ ഒളിപ്പിച്ച 500 ലിറ്റർ വാറ്റാൻ പാകമായ കോടയും, വാറ്റാൻ ഉപയോഗിച്ച ഗ്യാസ് അടുപ്പും ഗ്യാസ് സിലിണ്ടറുമാണ് കണ്ടെടുത്തത്.
എക്‌സൈസ് സംഘത്തെ കണ്ട ദീപു ഓടി രക്ഷപ്പെട്ടു
ലോക്ക്ഡൗണിനോട് അനുബന്ധിച്ച് വളരെ വ്യാപകമായി വ്യാവസായിക അടിസ്ഥാനത്തിൽ മാസങ്ങളായി ദീപു രഹസ്യമായി ചാരായം വാറ്റി വിൽപ്പന നടത്തി വരികയായിരുന്നു. വിശാലമായ പുരയിടത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് ദീപു ചാരായം വാറ്റിയിരുന്നത്.