കേരളം

kerala

ETV Bharat / state

ചെറുകിട വായ്‌പ വിതരണം: 20% വളര്‍ച്ച ലക്ഷ്യമെന്ന് ഐസിഐസിഐ ബാങ്ക് - personal loan

ഉപഭോക്തൃ വായ്‌പകളും മോർട്ട്‌ഗേജ് വായ്‌പകളും വൻതോതിൽ വളർത്തി ലക്ഷ്യം നേടാനാണ് ബാങ്ക് ഉദ്ദേശിക്കുന്നതെന്ന് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അനൂപ് ബാഗ്‌ചി പറഞ്ഞു.

ഐസിഐസിഐ ബാങ്ക്

By

Published : Jun 26, 2019, 4:44 PM IST

Updated : Jun 26, 2019, 11:14 PM IST

കൊച്ചി: കേരളത്തിലെ ചെറുകിട വായ്പാ വിതരണം 2020 സാമ്പത്തിക വർഷത്തിൽ 20 ശതമാനത്തിലേറെ വളർച്ചയോടെ 3100 കോടി രൂപയിൽ എത്തിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചു. ചെറുകിട വായ്‌പ മേഖലയിലെ രണ്ട് പ്രധാന വിഭവങ്ങളായ ഉപഭോക്തൃ വായ്പകളും മോർട്ട്‌ഗേജ് വായ്‌പകളും വൻതോതിൽ വളർത്തി ഈ ലക്ഷ്യം നേടാനാണ് ബാങ്ക് ഉദ്ദേശിക്കുന്നതെന്ന് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അനൂപ് ബാഗ്‌ചി പറഞ്ഞു.

ചെറുകിട വായ്‌പ വിതരണത്തില്‍ വളര്‍ച്ച ലക്ഷ്യമിട്ട് ഐസിഐസിഐ ബാങ്ക്

വ്യക്തിഗത വായ്‌പകളും, വാഹന വായ്‌പകളും അടങ്ങിയ ഉപഭോക്തൃ വായ്‌പകളുടെ വിതരണം 22 ശതമാനത്തോളം ഉയർന്ന് 2200 കോടി രൂപയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ വായ്‌പ വിഭാഗത്തിൽ വ്യക്തിഗത വായ്‌പകളുടെയും അൺസെക്യൂർഡ് വിഭാഗത്തിൽ ബിസിനസ് വായ്‌പകളുടെയും രംഗത്ത് കേരളത്തിൽ ഗണ്യമായ വളർച്ചയുണ്ട്. സാങ്കേതികവിദ്യാ പിൻബലത്തോടെ നൽകുന്ന ഇൻസ്റ്റാ- പി എൽ എന്ന പദ്ധതി വ്യക്തിഗത വായ്‌പ രംഗത്തെ തങ്ങളുടെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തും. മുൻകൂട്ടി അനുമതി ലഭിച്ചിട്ടുള്ള ഉപഭോക്താക്കൾക്ക് ഇന്‍റര്‍നെറ്റ്, മൊബൈൽ ബാങ്കിംഗ് സംവിധാനത്തിലൂടെ വ്യക്തിഗത വായ്‌പകൾക്ക് അപേക്ഷിക്കുകയും 15 ലക്ഷം രൂപ വരെ അവരുടെ അക്കൗണ്ടിൽ ഉടനടി ലഭിക്കുകയും ചെയ്യുന്ന സേവനങ്ങൾ ലഭ്യമാക്കിയതായും അദ്ദേഹം അറിയിച്ചു.

Last Updated : Jun 26, 2019, 11:14 PM IST

ABOUT THE AUTHOR

...view details