പക്ഷാഘാതം, ഹാർട്ടറ്റാക്ക്, തീ പൊള്ളൽ, റോഡപകടങ്ങൾ, എന്നിങ്ങനെ വിവിധങ്ങളായ അത്യാഹിതങ്ങൾ സംഭവിക്കുന്ന അവസരങ്ങളിൽ എങ്ങനെ പ്രഥമശുശ്രൂഷ നൽകി ജീവൻ രക്ഷിക്കാം എന്ന് കുട്ടികളെ പഠിപ്പിക്കും. 5000 പേരടങ്ങുന്ന 7 ഗ്രൂപ്പായി തിരിച്ചാണ് ട്രെയിനിങ് നൽകുക. ഇതിനായി 500 പേരടങ്ങുന്ന ട്രെയിനിങ് വിഭാഗവും സജ്ജരായി കഴിഞ്ഞു. എറണാകുളത്തും പരിസരങ്ങളിലുമുള്ള 100 സ്കൂളുകളിലെ കുട്ടികളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.
ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിക്കാൻ ഒരുങ്ങി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ശാഖ - ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ് ഒറ്റദിവസം ഒരേവേദിയിൽ 35000 കുട്ടികൾക്ക് നൽകി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ശാഖ. അതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഈ വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി കൊണ്ടുള്ള വിശദീകരണ യോഗത്തിൽ ഐ എം എ പ്രസിഡൻറ് ഡോക്ടർ എം ഐ ജുനൈദ് റഹ്മാൻ പറഞ്ഞു.
കോതാട്, എടവനക്കാട് ,മാനന്തവാടി, കുട്ടമ്പുഴ എന്നിവിടങ്ങളിൽ ക്യാമ്പുകൾ ഇതിനോടകം പൂർത്തിയായി. ചെങ്ങന്നൂർ ,കുമരകം, ഇടുക്കി, പുത്തൻവേലിക്കര എന്നിവിടങ്ങളിൽ വരുംദിവസങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ തുടർചികിത്സ ആവശ്യമുള്ളവർക്ക് അടുത്ത ഒരു വർഷത്തേക്ക് ചികിത്സ സൗജന്യമായി നൽകുമെന്നും ഐഎംഎ ഭാരവാഹികൾ കൊച്ചിയിൽ പറഞ്ഞു.
എറണാകുളം ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് ഐ എം എയുടെ നേതൃത്വത്തിൽ സിറ്റിയിലെ എല്ലാ ആശുപത്രികളും കോർത്തിണക്കി റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുന്നതായും, നഗരത്തിലെ ശബ്ദമലിനീകരണം കുറയ്ക്കുന്നതിനായി സിറ്റിപോലീസ്, കൊച്ചി കോർപ്പറേഷൻ, ജില്ലാഭരണകൂടം, മോട്ടോർ വാഹനവകുപ്പ് മറ്റു സ്വകാര്യ സ്ഥാപനങ്ങളും മുഖേന നടപ്പിലാക്കി വരുന്ന നോ ഹോൺ ഡെയിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ, കൊതുകുജന്യ രോഗങ്ങളെ ചെറുക്കുന്നതിനായി ഏപ്രിൽ മാസത്തിൽ കൊതുക് രഹിത കൊച്ചി എന്ന ആശയം വിളംബരം ചെയ്യുന്നതിനായി മിനി മാരത്തോൺ എന്നിവ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.