കേരളം

kerala

ETV Bharat / state

ജനവികാരം മനസിലാക്കാത്ത നഗരസഭ; സൗമിനി ജെയ്നെതിരെ ഹൈബി ഈഡന്‍ - Kochi corporation

നഗരസഭ ഭരണത്തിന്‍റെ കാര്യത്തിൽ പാർട്ടി കൃത്യമായി ഇടപെടണം. പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ ജനങ്ങളെ കൂടെ നിർത്താൻ കഴിയില്ല. പദ്ധതികൾ സമയബന്ധിതമായി നാപ്പിലാക്കാൻ നഗരസഭക്ക് കഴിയുന്നില്ലെന്നും വിമര്‍ശം.

കൊച്ചി നഗരസഭക്കെതിരെ ഹൈബി ഈഡന്‍:  ഭൂരിപക്ഷം കുറഞ്ഞതിന് കാരണം ഭരണസമിതി

By

Published : Oct 24, 2019, 8:08 PM IST

Updated : Oct 24, 2019, 8:43 PM IST

എറണാകുളം: തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഭൂരിപക്ഷം കുറഞ്ഞതില്‍ കൊച്ചി നഗരസഭക്കും മേയര്‍ക്കുമെതിരെ ആഞ്ഞടിച്ച് ഹൈബി ഈഡൻ എം.പി രംഗത്തെത്തി. വനിത എന്ന നിലയില്‍ മേയര്‍ സൗമിനി ജെയിനിന് പാർട്ടി പ്രവർത്തനങ്ങൾക്ക് പൂർണസ്വാതന്ത്രം നൽകിയിട്ടുണ്ട്. എന്നാല്‍ അത് നഗരസഭ ഭരണത്തിൽ പ്രതിഫലിക്കുന്നില്ലന്നും ഹൈബി ഈഡൻ ആരോപിച്ചു. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് തൊട്ടുപിന്നാലെ വാർത്താ സമ്മേളനത്തിലാണ് ഹൈബി ഈഡന്‍റെ വിമര്‍ശനം.

ജനവികാരം മനസിലാക്കാത്ത നഗരസഭ; സൗമിനി ജെയ്നെതിരെ ഹൈബി ഈഡന്‍

ജനവികാരം മനസ്സിലാക്കുന്നതിൽ കൊച്ചി നഗരസഭ പരാജയപ്പെട്ടു. ഇക്കാര്യങ്ങള്‍ പാർട്ടി നേതൃത്വം പരിശോധിക്കണം. ടി.ജെ വിനോദിന് ഭൂരിപക്ഷം കുറഞ്ഞതിന്‍റെ ഉത്തരവാദിത്തം നഗരസഭാ ഭരണസമിതിക്കാണ്. ഇടതുപക്ഷത്തിന് വോട്ട് കുറഞ്ഞില്ല. വോട്ട് കുറഞ്ഞത് കോൺഗ്രസിനാണ്.

നഗരത്തിലെ റോഡുകളുടെ കാര്യത്തില്‍ നഗരസഭ പരാജയപ്പെട്ടു. റോഡുകളുടെ ശോചനീയാവസ്ഥക്ക് കാരണം വാട്ടർ അതോറിറ്റി മാത്രമാണെന്ന് എല്ലാ കാലത്തും പറയാൻ കഴിയില്ല. നഗരസഭാ ഭരണത്തിന്‍റെ കാര്യത്തിൽ പാർട്ടി കൃത്യമായി ഇടപെടണം. പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ ജനങ്ങളെ കൂടെ നിർത്താൻ കഴിയില്ല. പദ്ധതികൾ സമയബന്ധിതമായി നാപ്പിലാക്കാൻ നഗരസഭക്ക് കഴിയുന്നില്ല. ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ നഗരസഭക്ക് കഴിയുന്നില്ലെന്നത് ഗൗരവം കൂട്ടുന്നതായും അദ്ദേഹം പറഞ്ഞു. മനു റോയിയുടെ സ്ഥാനാർഥിത്വത്തിൽ ഇടതുമുന്നണിയിലുള്ളവര്‍ക്ക് തന്നെ എതിർപ്പുണ്ടായിരുന്നു. ഇടതുമുന്നണി പ്രവർത്തകർ തന്നെ ഇടതു സ്വതന്ത്രന്‍റെ അപരന് വോട്ട് ചെയിതിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Last Updated : Oct 24, 2019, 8:43 PM IST

ABOUT THE AUTHOR

...view details