എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്‍റെ ആദ്യഘട്ട പര്യടനം പറവൂരിൽ പൂർത്തിയായി. വരാപ്പുഴ ദേവസ്വം പാടത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ കുടുംബത്തെ സന്ദർശിച്ചതിന് ശേഷമാണ് ഹൈബി ഈഡൻ പറവൂർ നിയോജകമണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്.
ഹൈബി ഈഡന്‍റെ ആദ്യഘട്ട പര്യടനം പൂര്‍ത്തിയായി - എറണാകുളം
പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ കുടുംബത്തെ സന്ദർശിച്ചതിന് ശേഷമാണ് ഹൈബി ഈഡൻ പറവൂർ നിയോജകമണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്.
ഹൈബി ഈഡൻ
വരാപ്പുഴ പള്ളി, വരാപ്പുഴ മഠം, മണ്ണംതുരുത്ത്, ചെട്ടിഭാഗം ക്രൈസ്റ്റ്നഗർ ദേവാലയം, കൂനമ്മാവ് സിറിയൻ ദേവാലയം, പറവൂർ ടൗൺ തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം സന്ദർശനം നടത്തി. പറവൂർ എൻഎസ്എസ് താലൂക്ക് കരയോഗ യൂണിയൻ സന്ദർശിച്ചും സ്ഥാനാർഥി പിന്തുണ അഭ്യർഥിച്ചു. പറവൂർ എംഎൽഎ വിഡി സതീശനും, മറ്റ് മുതിർന്ന യുഡിഎഫ് നേതാക്കളും, പ്രവർത്തകരും പ്രചാരണത്തില്‍ ഹൈബി ഈഡനൊപ്പമുണ്ടായിരുന്നു.