എറണാകുളം: പള്ളിക്കരയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി അതിഥി തൊഴിലാളിയായ ഭർത്താവ് തൂങ്ങി മരിച്ചു. പള്ളിക്കര ഊത്തികരയിൽ ഭാസ്‌കരന്‍റെ മകൾ ലിജയെയാണ് ഭർത്താവായ ഒഡീഷ സ്വദേശി സുബ്രു കൊലപ്പെടുത്തിയത്. തിങ്കളാഴ്‌ച(05.09.2022) രാത്രി 11.30 ഓടെയാണ് കൊലപാതകം നടന്നത്.
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി അതിഥി തൊഴിലാളിയായ ഭർത്താവ് തൂങ്ങി മരിച്ചു - പള്ളിക്കര കൊലപാതകം
പതിമൂന്ന് വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് പള്ളിക്കര സ്വദേശിയായ യുവതിയും ഒഡീഷ സ്വദേശിയായ യുവാവും. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി അതിഥി തൊഴിലാളിയായ ഭർത്താവ് തൂങ്ങി മരിച്ചു
പ്രതിയെ ചൊവ്വാഴ്‌ച രാവിലെയാണ് വീടിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ പതിമൂന്ന് വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ലിജയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്‌റ്റ്‌മോർട്ടം നടത്തും.
സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് കുന്നത്തുനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് പ്രതി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
Last Updated : Sep 6, 2022, 1:08 PM IST