എറണാകുളം:ഗിഫ്റ്റ് സിറ്റി പദ്ധതിക്കെതിരെ അയ്യമ്പുഴ പഞ്ചായത്ത് ഓഫിലിസിലേക്ക് വൻ ജനകീയ റാലി. ഇരുനൂറിലധികം കുടുബങ്ങളെ കുടിയിറക്കികൊണ്ട് അയ്യമ്പുഴയിൽ നടപ്പിലാക്കാൻ പോകുന്ന ഗിഫ്റ്റ് സിറ്റി പദ്ധതിക്കെതിരെയാണ് റാലി സംഘടിപ്പിച്ചത്.
ഗിഫ്റ്റ് സിറ്റി പദ്ധതിക്കെതിരെ അയ്യമ്പുഴയിൽ ജനകീയ റാലി - ഗിഫ്റ്റ് സിറ്റിക്കെതിരെ ജനകീയ റാലി
പദ്ധതി പ്രദേശത്തെ വാർഡുകളിൽ ഗ്രാമസഭ വിളിച്ചു ചേർത്ത് ജനങ്ങളുമായി ചർച്ച ചെയ്യാതെ പദ്ധതിയുടെ തുടർനടപടികളുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ
![ഗിഫ്റ്റ് സിറ്റി പദ്ധതിക്കെതിരെ അയ്യമ്പുഴയിൽ ജനകീയ റാലി Gift City Initiative news march against gift city people against gift city ഗിഫ്റ്റ് സിറ്റിക്കെതിരെ ജനങ്ങൾ ഗിഫ്റ്റ് സിറ്റിക്കെതിരെ ജനകീയ റാലി ഗിഫ്റ്റ് സിറ്റി വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9979104-thumbnail-3x2-ayya.jpg)
റാലിക്കിടെ സ്ഥലമേറ്റുടുക്കലുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനെത്തിയ കിൻഫ്ര ഉദ്യോഗസ്ഥരെ പ്രദേശവാസികൾ ചേർന്ന് തടഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മതിയായ രേഖകളില്ലാതെ സ്ഥലം അടയാളപ്പെടുത്താനെത്തിയ കിൻഫ്രയുടെ തന്നെ ഉദ്യോഗസ്ഥരെ പൊലീസിന്‍റെ സഹായത്തോടെ ജനങ്ങൾ തിരിച്ചയച്ചിരുന്നു. തുടർന്നും ഇത്തരത്തിലുള്ള ഇടപെടലുകൾ ഉണ്ടായത് പ്രദേശത്ത് വലിയ രീതിയിലുള്ള പ്രധിഷേധങ്ങൾക്ക് കാരണമായി. സംഘർഷാവസ്ഥ കണക്കിലെടുത്ത് അയ്യമ്പുഴ സർക്കിൾ ഇൻസ്‌പെക്‌ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
പദ്ധതി പ്രദേശത്തെ വാർഡുകളിൽ ഗ്രാമസഭ വിളിച്ചു ചേർത്ത് ജനങ്ങളുമായി ചർച്ച ചെയ്യാതെ പദ്ധതിയുടെ തുടർനടപടികളുമായി മുന്നോട്ടു പോകാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.