എറണാകുളം :പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കെ.എസ്.ആർ.ടി.സി ബസുകൾക്കെതിരായ ആക്രമണത്തിലെ നഷ്‌ടം എങ്ങനെ ഈടാക്കുമെന്നറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം. പോപ്പുലർ ഫ്രണ്ട് കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ ഹർത്താലിൽ കെ.എസ്.ആർ. ടി.സിക്കുണ്ടായ മൊത്തം നഷ്‌ടം 50 ലക്ഷത്തിലധികം വരും. സംസ്ഥാനമെമ്പാടും നിരവധി കെ.എസ്.ആർ. ടി.സി ബസുകൾ തകർക്കപ്പെടുകയും ട്രിപ്പുകൾ മുടങ്ങുകയും ജീവനക്കാർ ആക്രമിക്കപ്പെടുകയും ചെയ്‌തു.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്‌ടം എങ്ങനെ ഈടാക്കുമെന്ന് അറിയിക്കണം ; സര്‍ക്കാരിനോട് ഹൈക്കോടതി - കെഎസ്ആര്‍ടിസി ഏറ്റവും പുതിയ വാര്‍ത്ത
പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കെഎസ്ആർടിസി ബസുകൾക്കെതിരായ ആക്രമണത്തിലെ നഷ്‌ടം എങ്ങനെ ഈടാക്കുമെന്നറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം
ഈ വിഷയത്തിലാണ് ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ. കെ.എസ്.ആർ.ടി.സിക്കുണ്ടായ നഷ്‌ടം എങ്ങനെ ഈടാക്കുമെന്ന് അറിയിക്കാൻ സർക്കാരിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. ബസുകൾ തകർത്തത്, ജീവനക്കാരുടെ ചികിത്സ ചെലവ്, ട്രിപ്പ് മുടങ്ങിയതിലുള്ള നഷ്‌ടം തുടങ്ങിയവ ഹർത്താൽ ആഹ്വാനം ചെയ്‌തവരിൽ നിന്നും എങ്ങനെ ഈടാക്കുമെന്നാണ് അറിയിക്കേണ്ടത്. ഇത് സംബന്ധിച്ച് ഒക്‌ടോബർ 17 നകം റിപ്പോർട്ട് നൽകാനാണ് ഉത്തരവ്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സിയെ വീണ്ടും നഷ്‌ടത്തിലേക്ക് കടത്തിവിടുന്നതാണ് അക്രമകാരികളുടെ പ്രവർത്തിയെന്ന് കോടതി വിലയിരുത്തിയിരുന്നു. മാത്രമല്ല, നഷ്‌ടം ഈടാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ അതിവേഗവും കർശനവുമായ നടപടികൾ ഉണ്ടാകണമെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ ഇനി കല്ലെറിയാൻ തോന്നാത്തവിധമായിരിക്കണം നടപടികളെന്നും ഇക്കാര്യം സർക്കാർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.