കൊച്ചി ടൂറിസം ഉണർവിലേക്ക്; ഹൗസ് ബോട്ട് പദ്ധതി ആരംഭിച്ചു - house boat started in kochi-
ആദ്യഘട്ടത്തില്‍ ഒരു ഹൗസ് ബോട്ടും വിനോദ സഞ്ചാര കപ്പലും രണ്ട് സ്പീഡ് ബോട്ടുകളുമാണ് സര്‍വീസ് ആരംഭിക്കുക
![കൊച്ചി ടൂറിസം ഉണർവിലേക്ക്; ഹൗസ് ബോട്ട് പദ്ധതി ആരംഭിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3946242-527-3946242-1564069860776.jpg)
കൊച്ചി: ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് പകർന്ന് കൊച്ചി കായലിൽ ഹൗസ് ബോട്ടുകള്‍ എത്തുന്നു. ആഭ്യന്തര വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടാണ് ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ സ്വകാര്യ സംരഭകർ ഹൗസ് ബോട്ട് പദ്ധതി ആരംഭിച്ചത്. ആദ്യ ഹൗസ് ബോട്ടിന്‍റെ ലോഞ്ചിംഗും ക്രൂയിസ് ടെര്‍മിനലിന്‍റെ ഉദ്ഘാടനവും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൊച്ചി മെറൈന്‍ ഡ്രൈവില്‍ നിര്‍വഹിച്ചു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്‍റെ പഴയ ക്രൂയിസ് ടെര്‍മിനല്‍ നവീകരിച്ചാണ് ബോട്ട് സര്‍വീസ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരു ഹൗസ് ബോട്ടും വിനോദ സഞ്ചാര കപ്പലും രണ്ട് സ്പീഡ് ബോട്ടുകളുമാണ് സര്‍വീസ് ആരംഭിക്കുക. പിന്നീട് വിവിധ സംരഭകരുടെ സഹായത്തോടെ 50 ഹൗസ് ബോട്ടുകളെത്തും.