കേരളം

kerala

ETV Bharat / state

പൊലീസ് സ്റ്റേഷനിൽ വ്യാജ ബോംബ് ഭീഷണി: പ്രതി അറസ്റ്റിൽ - കൊച്ചി വാർത്തകൾ

Man arrested for making hoax bomb call to police station in Ernakulam| കോതമംഗലം പൊലീസ് സ്റ്റേഷനിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയതിന് ഹനീഫ എന്നയാളെ അറസ്റ്റ് ചെയ്‌തതായി പൊലീസ്. പ്രതിയുടെ ഫോൺ കോൾ പിന്തുടർന്നാണ് പിടികൂടിയത്

Man arrested for making hoax bomb call to police station in Kerala  Hoax bomb threat to a police station in Ernakulam  Kothamangalam police station  വ്യാജ ബോംബ് ഭീഷണി  കൊച്ചി വാർത്തകൾ  എറണാകുളം ജില്ലാ വാർത്തകൾ
hoax-bomb-threat-to-a-police-station-in-ernakulam

By ETV Bharat Kerala Team

Published : Nov 10, 2023, 5:40 PM IST

കൊച്ചി: പൊലീസ് സ്റ്റേഷനിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയതിന് ഒരാളെ അറസ്റ്റ് ചെയ്‌തതായി കോതമംഗലം പൊലീസ് അറിയിച്ചു.(Man arrested for making hoax bomb call to police station in Ernakulam) കോതമംഗലം പൊലീസ് സ്റ്റേഷനെ ഭീതിയിലാക്കിയ വ്യാജ ബോംബ് ഭീഷണി ഫോൺ കോളിന് പിന്നിൽ ഹനീഫ എന്ന ആളാണെന്ന് പൊലീസ് കണ്ടെത്തി. ഫോൺ കോൾ പിന്തുടർന്നാണ് പ്രതിയെ പിടികൂടിയത്. താൻ നിൽക്കുന്നതിന് ഏകദേശം 53 കിലോ മീറ്റർ പരിധിയിലായി വരുന്ന കോതമംഗലം പോലീസ് സ്റ്റേഷനിൽ ബോംബ് വച്ചെന്നാണ് ഇയാൾ ഫോൺ ചെയ്ത് പറഞ്ഞത്.

പൊലീസിന് ഫോൺ കോൾ വന്ന ഉടൻ തന്നെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. കോതമംഗലം പൊലീസ് സ്റ്റേഷനിൽ വിശദമായി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.( hoax bomb call in Kothamangalam police station) ഇതിനെ തുടർന്നാണ് കോൾ വ്യാജമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഹനീഫയുടെ ഫോൺ കോൾ പിന്തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുൻപും സമാനമായ സംഭവം: അതേ സമയം ഇന്നലെയാണ് (09.11.23) സെക്രട്ടേറിയറ്റിലേക്ക് വ്യാജ ബോംബ് ഭീഷണി എത്തുന്നത്. സന്ദേശം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തുകയും തിരുവനന്തപുരം പൊഴിയൂർ സ്വദേശിയായ പ്രതി നിതിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിട്ടുണ്ട്. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്‌തു വരികയാണ്. ഇയാൾ മാനസിക രോഗിയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

Also read:സെക്രട്ടേറിയറ്റിലെ ബോംബ് ഭീഷണി വ്യാജം; ആളെ തിരിച്ചറിഞ്ഞു

Also read:വ്യാജ ബോംബ് ഭീഷണി; കൊച്ചി വിമാനത്താവളത്തില്‍ യുവാവ് അറസ്റ്റില്‍

ABOUT THE AUTHOR

...view details