കേരളം

kerala

ETV Bharat / state

ഈ അവഗണന രാഷ്ട്ര പിതാവിനോടാണ്, പ്രേതഭൂമി പോലെ ഗാന്ധിജിയുടെ പാദസ്പര്‍ശനമേറ്റ ഓള്‍ഡ് റെയില്‍വേ സ്റ്റേഷൻ

ഒരു നൂറ്റാണ്ട് മുമ്പ് നിർമിച്ച കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങൾ ഇന്ന് കാടുമൂടിയ നിലയിലാണ്. ഓള്‍ഡ് റെയില്‍വേ സ്റ്റേഷൻ നവീകരിക്കാനുള്ള ശ്രമങ്ങൾ റെയിൽവേ ആരംഭിച്ചെങ്കിലും മൂന്ന് മാസത്തിനുള്ളിൽ നിലച്ചു.

By

Published : Aug 15, 2022, 7:05 AM IST

Updated : Aug 15, 2022, 12:34 PM IST

ഓൾഡ് റെയിൽവേ സ്റ്റേഷൻ  Old Railway Station in Kochi  Historic Old Railway Station  Old Railway Station in Kochi faces neglect  രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വൈക്കം സത്യഗ്രഹം  മഹാത്മാ ഗാന്ധി  കൊച്ചിയിലെ ഓൾഡ് റെയിൽവേ സ്റ്റേഷൻ
ഗാന്ധിജിയുടെ പാതങ്ങൾ പതിഞ്ഞ ഓൾഡ് റെയിൽവേ സ്റ്റേഷൻ

എറണാകുളം: വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാനെത്തിയ രാഷ്‌ട്രപിതാവ് മഹാത്മ ഗാന്ധിയുടെ സന്ദർശനത്തോടെ ചരിത്രത്തിന്‍റെ ഭാഗമായതാണ് കൊച്ചിയിലെ ഓൾഡ് റെയിൽവേ സ്റ്റേഷൻ. 1925 മാർച്ച് എട്ടിനാണ് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയത്. ഓൾഡ് റെയിൽവെ സ്റ്റേഷനിൽ തീവണ്ടിയിറങ്ങിയ ഗാന്ധിജി റോഡ് മാർഗം വൈക്കത്തെ സത്യഗ്രഹ വേദിയിലേക്ക് പോകുകയായിരുന്നു.

പ്രേതഭൂമി പോലെ ഓള്‍ഡ് റെയില്‍വേ സ്റ്റേഷൻ

രവീന്ദ്രനാഥ ടാഗോറും, എലിസമ്പത്ത് രാജ്ഞിയും കൊച്ചിയിലെത്തിയതും ഇതേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങിയായിരുന്നു. നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളുടെ വരവോടെയാണ് ചരിത്ര പ്രാധാന്യമുള്ള ഈ സ്റ്റേഷൻ ഓൾഡ് റെയിൽവേ സ്റ്റേഷനായത്. മൂന്ന് പതിറ്റാണ്ട് മുമ്പ് ഇത് വഴിയുള്ള തീവണ്ടി ഗതാഗതം നിലച്ചതോടെ ചരിത്രമുറങ്ങുന്ന ഓൾഡ് റെയിൽവേ സ്റ്റേഷൻ പൂർണമായും അവഗണിക്കപ്പെട്ടു. ചരിത്രത്തോട് അധികൃതർ കാണിച്ച അവഗണനയുടെ നേർസാക്ഷ്യം കൂടിയാണ് തകർന്ന് തരിപ്പണമായ ഈ പൈതൃക കേന്ദ്രം.

ഒരു നൂറ്റാണ്ട് മുമ്പ് നിർമിച്ച കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങൾ ഇന്ന് കാട് മൂടി. ഓൾഡ് റെയിൽവേ സ്റ്റേഷൻ ഹെറിറ്റേജ് സ്റ്റേഷനായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പതിറ്റാണ്ടിലേറെയായി ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസന സമിതി രംഗത്തുണ്ട്. നാല് വർഷം മുമ്പ് റെയിൽവേ ഈ ആവശ്യം അംഗീകരിക്കുകയും പ്രവർത്തനങ്ങൾക്കായി പണം അനുവദിക്കുകയും ചെയ്‌തിരുന്നു.

പൈതൃകം നിലനിര്‍ത്തി സ്റ്റേഷൻ സംരക്ഷിക്കാൻ വൻ വികസന പദ്ധതിയാണ് റെയിൽവേ ലക്ഷ്യമിട്ടത്. ആദ്യ ഘട്ടമായി ഒന്നരക്കോടി രൂപ അനുവദിക്കുകയും ചെയ്‌തു. ഇതുപയോഗിച്ച് നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ട്രാക്കിന്‍റെ ചെറിയൊരു ഭാഗം നവീകരിക്കുകയും ചെയ്‌തു. പക്ഷേ ജോലികൾ തുടങ്ങി മൂന്ന് മാസത്തിനുള്ളിൽ തന്നെ നിലച്ചു.

ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസനമെന്ന തങ്ങളുടെ ആവശ്യം അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് വികസന സമിതി വൈസ് ചെയർമാൻ കുരുവിള മാത്യൂസ് പറയുന്നു. മംഗളവനമെന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശത്തോട് ചേർന്ന് നിൽക്കുന്ന ഓൾഡ് റെയിൽവേ സ്റ്റേഷനിൽ വാണിജ്യ താത്പര്യത്തോടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് ഏറെ പരിമിതികളുണ്ട്.

സ്റ്റേഷൻ നിലനിൽക്കുന്ന 40 ഏക്കറിലേറെ വരുന്ന ഭൂമി തട്ടിയെടുക്കാൻ കാത്തിരിക്കുന്നവരും വികസനത്തെ അട്ടിമറിക്കാനുള്ള ചരടുവലികൾ നടത്തുന്നുവെന്ന ആരോപണവും ജനങ്ങൾക്കിടയിലുണ്ട്. ഒരു നൂറ്റാണ്ട് മുമ്പ് കൊച്ചി മഹാരാജാവ് രാമവര്‍മയാണ് 40 ലക്ഷം രൂപ മുടക്കി ഓൾഡ് റെയിൽവേ സ്റ്റേഷൻ പണികഴിപ്പിച്ചതെന്നാണ് ചരിത്രം.

കൊച്ചിയിലൊരു റെയിൽവേ സ്റ്റേഷൻ നിർമിക്കണമെന്ന ആവശ്യം ബ്രിട്ടീഷുകാർ അവഗണിച്ചതോടെയാണ് രാജാവ് സ്വന്തം നിലയിൽ റെയിൽവേ സ്റ്റേഷൻ യാഥാർഥ്യമാക്കിയത്. എന്നാൽ പിൻമുറക്കാരായെത്തിയ ജനകീയ സർക്കാരുകൾക്ക് ചരിത്രമുറങ്ങുന്ന റെയിൽവേ സ്റ്റേഷൻ സംരക്ഷിക്കാൻ കഴിഞ്ഞില്ല.

Last Updated : Aug 15, 2022, 12:34 PM IST

ABOUT THE AUTHOR

...view details