എറണാകുളം : ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാറിന്‍റെ നിലപാട് തേടി. ജസ്റ്റിസ് അനു ശിവരാമനാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകിയത്. ഹൈക്കോടതിയിലെ ജീവനക്കാരായ അജിത് കുമാർ, കെ യു കുഞ്ഞിക്കണ്ണൻ എന്നിവർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കല്‍ ; സര്‍ക്കാര്‍ നിലപാട് അറിയിക്കണം - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത
ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തി 58 ആക്കണം എന്നത് സംബന്ധിച്ചുള്ള ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാറിന്‍റെ നിലപാട് തേടി
പെൻഷൻ പ്രായം 58 ആക്കണം; ഹൈക്കോടതി ജീവനക്കാര്‍ കോടതിയെ സമീപിച്ചു
ഈ മാസം 6ന് ഹർജി വീണ്ടും പരിഗണിക്കും. ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി നേരത്തെ സർക്കാരിന് കത്ത് നൽകിയിരുന്നു