കേരളം

kerala

ETV Bharat / state

ദേശീയ പാതകളിലെ കുഴികളിൽ വീണ് അപകടം: വിമർശനവും നിർദേശങ്ങളുമായി വീണ്ടും ഹൈക്കോടതി - കേരള വാർത്തകൾ

കേരളത്തിലെ തകർന്ന റോഡുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് ജില്ല കലക്‌ടർമാരുടെ ഔദ്യോഗിക പേജുകൾ വഴി പരാതി നൽകാമെന്നും പരാതികളിന്മേൽ കലക്‌ടർമാർ ഉടൻ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി.

High Courts intervense in road pothole accidents in National highways  High Courts intervense  High Courts intervense in road pothole accidents  pothole accidents in National highways  road pothole accidents  ദേശീയ പാതകളിലെ കുഴി  ദേശീയ പാതകളിലെ കുഴികളിൽ വീണ് അപകടം ഹൈക്കോടതി  ജില്ല കലക്‌ടർമാരുടെ ഔദ്യോഗിക പേജുകൾ  റോഡിലെ കുഴികൾ കലക്‌ടർമാർക്ക് പരാതി നൽകാം  ഹൈക്കോടതി നിർദേശം ദേശീയ പാതകളിലെ കുഴി  റോഡുകളുടെ ശോചനിയാവസ്ഥ  റോഡുകളുടെ ശോചനിയാവസ്ഥ ഹർജി  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  എറണാകുളം കലക്‌ടർ  തൃശൂർ കലക്‌ടർ  ടോൾ പിരിവ്  മണ്ണൂത്തി കറുകുറ്റി ദേശിയ പാത നിർമാണം  ഹൈക്കോടതി  കേരള ഹൈക്കോടതി  കേരള വാർത്തകൾ  ഹൈക്കോടതി വാർത്തകൾ
ദേശീയ പാതകളിലെ കുഴികളിൽ വീണുണ്ടാകുന്ന അപകടം: പ്രതികരിച്ച് ഹൈക്കോടതി

By

Published : Aug 19, 2022, 7:41 PM IST

എറണാകുളം:ദേശീയ പാതകളിലെ കുഴികളിൽ വീണ് അപകടമുണ്ടായാൽ കലക്‌ടർമാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. തകർന്ന റോഡുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് ജില്ല കലക്‌ടർമാരുടെ ഔദ്യോഗിക പേജുകൾ വഴി പരാതി നൽകാം. ഇത്തരം പരാതികളിന്മേൽ കലക്‌ടർമാർ ഉടൻ നടപടി സ്വീകരിക്കണമെന്നും, അല്ലാത്ത പക്ഷം കോടതി ഇടപെടുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ആളുകൾ ഇങ്ങനെ മരിക്കുമ്പോൾ എന്തിന് ടോൾ നൽകണമെന്നും, ടോൾ പിരിവ് തടയേണ്ടത് ആരാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. സംസ്ഥാനത്തെ റോഡുകളുടെ നിലവാരം സംബന്ധിച്ച വിജിലൻസ് പരിശോധന നടക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് കോടതിയെ അറിയിച്ചു.

തുടർന്ന്, വിഷയം ഈ മാസം 31ലേക്ക് വീണ്ടും പരിഗണിക്കാനായി മാറ്റി. ഈ വിഷയം പരിഗണിക്കുന്ന അന്ന് വിജിലൻസ് ഡയറക്‌ടർ ഓൺലൈനിൽ ഉണ്ടാകണമെന്നും കോടതി നിർദേശം നൽകി. കോടതി നിർദേശ പ്രകാരം തൃശൂർ, എറണാകുളം കലക്‌ടർമാർ റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്. മണ്ണുത്തി-കറുകുറ്റി ദേശിയ പാതയിൽ നിർമാണത്തിൽ വീഴ്‌ച സംഭവിച്ചതായി റിപ്പോർട്ടിൽ വ്യക്തമാണ്. ഈ കാര്യം ചൂണ്ടിക്കാണിച്ചാണ് കോടതി നിർദേശം.

Also read: പത്ത് ദിവസത്തിനകം റോഡുകളിലെ കുഴികൾ അടയ്‌ക്കാൻ നിർദേശം നല്‍കിയിരുന്നു ; ഹൈക്കോടതി വിമര്‍ശനത്തില്‍ പ്രതികരണവുമായി രേണു രാജ്

ABOUT THE AUTHOR

...view details