എറണാകുളം:ശമ്പളം കൃത്യമായി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് (ജൂൺ 08) വീണ്ടും പരിഗണിക്കും. ശമ്പളം നൽകുന്നതിനേക്കാൾ പ്രഥമ പരിഗണന ഉത്പാദനക്ഷമത വർധിപ്പിച്ചുകൊണ്ട് പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താനാണെന്ന് കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി കോടതിയിൽ എതിർ സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നു.
ശമ്പള പ്രതിസന്ധി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും - KSRTC Salary crisis
ഹർജി പരിഗണിക്കുന്നത് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
ശമ്പള പ്രതിസന്ധി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
12 മണിക്കൂർ തൊഴിൽ സമയം നടപ്പിലാക്കാൻ കഴിയാത്തതുൾപ്പെടെ കെ.എസ്.ആർ.ടിസിയിൽ പ്രതിസന്ധിയ്ക്ക് കാരണമായെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
സാധാരണ ജീവനക്കാർക്ക് ശമ്പളം നൽകാതെ കെ.എസ്.ആർ.ടി.സിയിലെ ഉന്നതോദ്യോഗസ്ഥർക്ക് മാത്രം ശമ്പളം അനുവദിക്കുന്നത് വിവേചനപരമാണെന്ന് ഹൈക്കോടതി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിക്കുന്നത്.