കേരളം

kerala

ETV Bharat / state

ഡ്യൂട്ടി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെഎസ്‌ആര്‍ടിസി വിശദ വിവരം അറിയിക്കണമെന്ന് ഹൈക്കോടതി - സിംഗിള്‍ ഡ്യൂട്ടി

കെഎസ്‌ആര്‍ടിസി നടപ്പിലാക്കിയ സിംഗിള്‍ ഡ്യൂട്ടി സംബന്ധിച്ച വിശദമായ വിവരങ്ങള്‍ കൈമാറണം എന്നാണ് ഹൈക്കോടതി കെഎസ്‌ആര്‍ടിസിക്ക് നല്‍കിയ നിര്‍ദേശം. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ഉണ്ടായ ആക്രമണത്തില്‍ പരിക്കു പറ്റിയ കെഎസ്‌ആര്‍ടിസി ജീവനക്കാരെ കുറിച്ചും വിശദമായ വിവരം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു

KSRTC single duty reformation  High Court wants detail report from KSRTC  High Court  KSRTC  single duty reformation  ഡ്യൂട്ടി പരിഷ്‌കരണം  കെഎസ്‌ആര്‍ടിസി  ഹൈക്കോടതി  സിംഗിള്‍ ഡ്യൂട്ടി  പോപ്പുലര്‍ ഫ്രണ്ട്
ഡ്യൂട്ടി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെഎസ്‌ആര്‍ടിസി വിശദ വിവരം അറിയിക്കണമെന്ന് ഹൈക്കോടതി

By

Published : Oct 17, 2022, 3:35 PM IST

എറണാകുളം:കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കിയതിൽ പ്രയോജനം ഉണ്ടായോ എന്ന് ആരാഞ്ഞ് ഹൈക്കോടതി. ഏതെല്ലാം ഡിപ്പോകളിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കി, ഡ്യൂട്ടി പരിഷ്‌കരണം മൂലമുണ്ടായ നേട്ടങ്ങൾ എന്നിവയുടെ വിശദമായ വിവരം കോടതിയെ അറിയിക്കാന്‍ സിംഗിൾ ബെഞ്ച് കെഎസ്ആർടിസിയ്ക്ക് നിർദേശം നൽകിയിരുന്നു. നിലവിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയതെന്നും പാറശാലയിലെ ദിവസവരുമാനം 30,000 മുതൽ 40,000 രൂപ വരെ കൂടിയെന്നും കെഎസ്‌ആര്‍ടിസി കോടതിയെ അറിയിച്ചിട്ടുണ്ട്.

അതിനിടെ പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിനിടെയുണ്ടായ ആക്രമണങ്ങളിൽ എത്ര കെഎസ്ആർടിസി ജീവനക്കാർക്ക് പരിക്ക് പറ്റി, പരിക്ക് എത്രത്തോളം ഉണ്ട്, ജീവനക്കാരുടെ ചികിത്സ ചെലവ് വഹിച്ചത് ആര് തുടങ്ങിയ വിവരങ്ങൾ കൈമാറാനും കോടതി നിർദേശിച്ചു. സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയാൽ കൂടുതൽ ബസുകൾ ഓടിക്കാനും അതുവഴി വരുമാനം വർധിപ്പിക്കാനും സാധിക്കും എന്നാണ് കെഎസ്ആർടിസിയുടെ നിലപാട്.

ABOUT THE AUTHOR

...view details