എറണാകുളം:മാധ്യമപ്രവർത്തകൻ കെഎം ബഷീർ വാഹനാപകടത്തിൽ മരിച്ച കേസിന്‍റെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്‌തു. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍റെ ബെഞ്ചാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്‌തത്. കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാകുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു.
കെഎം ബഷീർ കേസിന്‍റെ വിചാരണ നടപടികൾ സ്റ്റേ ചെയ്‌ത് ഹൈക്കോടതി - ഹൈക്കോടതി
ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാകുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്‌തിരുന്നു. പിന്നാലെയാണ് കെഎം ബഷീർ കേസിന്‍റെ വിചാരണ നടപടികളും ഹൈക്കോടതി സ്റ്റേ ചെയ്‌തത്
കെഎം ബഷീർ കേസിന്‍റെ വിചാരണ നടപടികൾ സ്റ്റേ ചെയ്‌ത് ഹൈക്കോടതി
ശ്രീറാമിനെതിരായ നരഹത്യാകുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ശ്രീറാമിനെതിരെ നരഹത്യാകുറ്റം നിലനിൽക്കുമെന്നാണ് സർക്കാർ വാദം. ഹർജി ക്രിസ്‌മസ് അവധിക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.