എറണാകുളം : വാട്ടര്‍ മെട്രോയുടെ നിര്‍മാണം പുരോഗമിക്കുന്ന ഹൈക്കോടതിക്ക് സമീപത്തെ ബോട്ടുജെട്ടി പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ചെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ച ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹരിത ട്രിബ്യൂണലിന്‍റെ ഇടക്കാല വിധി അനുചിതവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി കൊച്ചി മേട്രോ റെയില്‍ ലിമിറ്റഡ് നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.
വസ്തുതകള്‍ മറച്ചുവച്ചാണ് ഹരിത ട്രിബ്യൂണലില്‍ നിന്ന് ഹര്‍ജിക്കാരനായ കെ.ജി പ്രതാപ സിംഹന്‍ അനുകൂല വിധി തേടിയതെന്ന് കണ്ട് ഹൈക്കോടതി ബന്ധപ്പെട്ടവര്‍ക്ക് ഇതുസംബന്ധിച്ച നോട്ടിസ് അയക്കാനും വേനലവധിക്ക് ശേഷം പരിഗണിക്കാനും തീരുമാനിച്ചു. വാട്ടര്‍ മെട്രോ പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഇതേ ഹര്‍ജിക്കാരന്‍ നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് തള്ളിയിരുന്നു.