എറണാകുളം: ക്രൈംബ്രാഞ്ച് സണ്ണി ലിയോണിനെതിരെ രജിസ്റ്റർ ചെയ്‌ത വഞ്ചന കേസിന്‍റെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്‌തു. കേസ് റദ്ദാക്കാനാവശ്യപ്പെട്ട് സണ്ണി ലിയോൺ നൽകിയ ഹർജിയിലാണ് കോടതി നടപടി. സ്റ്റേജ് ഷോയിൽ പങ്കെടുക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് 30 ലക്ഷം കൈപ്പറ്റി വഞ്ചിച്ചുവെന്നാണ് കേസ്.
സണ്ണി ലിയോണിക്കെതിരായ വഞ്ചന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു - സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് കേസ്
കേസ് റദ്ദാക്കാനാവശ്യപ്പെട്ട് സണ്ണി ലിയോൺ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. സ്റ്റേജ് ഷോയിൽ പങ്കെടുക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് 30 ലക്ഷം കൈപ്പറ്റി വഞ്ചിച്ചുവെന്ന് കാട്ടി എറണാകുളം സ്വദേശി നൽകിയ പരാതിയിൽ 2019 ലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്‌തത്
സണ്ണി ലിയോണിനെതിരായ വഞ്ചന കേസ്: തുടര്‍ നടപടികള്‍ സ്റ്റേ ചെയ്‌ത് ഹൈക്കോടതി
എറണാകുളം സ്വദേശി നൽകിയ പരാതിയിൽ 2019ലാണ് സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്‌തത്. കരാർ ലംഘനം നടത്തിയത് സംഘാടകരാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സണ്ണി ലിയോണിന്‍റെ ഹർജി. ഹർജിയിൽ സർക്കാരിനും ക്രൈംബ്രാഞ്ചിനും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. രണ്ടാഴ്‌ചയ്ക്ക് ശേഷം ഹർജി കോടതി വീണ്ടും പരിഗണിക്കും.
Also Read: വഞ്ചനക്കേസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് സണ്ണി ലിയോൺ