എറണാകുളം: ചെറുവളളി എസ്‌റ്റേറ്റ് ഏറ്റെടുക്കാനുളള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാന്‍ കോട്ടയം ജില്ലാ കലക്‌ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ജൂലൈ 21 വരെയാണ് സ്റ്റേ.
ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് സ്റ്റേ - ചെറുവളളി എസ്‌റ്റേറ്റ്
ഈ മാസം 21 വരെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിക്കരുതെന്ന് ഹൈക്കോടതി
![ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് സ്റ്റേ sabarimala airport sabarimala greenfield airport ശബരിമല വിമാനത്താവളം ശബരിമല വിമാനത്താവളം ഹൈക്കോടതി ചെറുവളളി എസ്റ്റേറ്റ് Cheruvalli Estate](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7878940-thumbnail-3x2-cheruvally.jpg)
ചെറുവളളി എസ്‌റ്റേറ്റ് ഭൂമി സര്‍ക്കാരിന്‍റെതാണെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു. ഭൂമി സ്വന്തമെങ്കില്‍ നഷ്‌ടപരിഹാരം നല്‍കുന്നതെന്തിനെന്ന് കോടതി ചോദിച്ചു. ഹര്‍ജി ഈ മാസം 21ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ചെറുവളളി എസ്‌റ്റേറ്റിന്‍റെ ഉടമസ്ഥാവകാശമുളള അയന ചാരിറ്റബിള്‍ ട്രസ്റ്റാണ് ഹര്‍ജി നല്‍കിയത്.
കഴിഞ്ഞമാസമാണ് ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാന്‍ ജില്ലാ കലക്‌ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവുമായി മുന്നോട്ടു പോകാന്‍ സർക്കാർ തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിറക്കിയത്.