എറണാകുളം: മിഷൻ അരിക്കൊമ്പൻ ദൗത്യത്തിന് ഹൈക്കോടതിയുടെ സ്റ്റേ. മൃഗസംരക്ഷണ സംഘടനയുടെ പേരില്‍ ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയിലാണ് നടപടി. അരിക്കൊമ്പനെ പിടികൂടി കോടനാട് സൂക്ഷിക്കാനുള്ള വനം വകുപ്പിന്‍റെ ഉത്തരവിനെതിരെയായിരുന്നു ഹർജി.
മിഷൻ അരിക്കൊമ്പന് ഹൈക്കോടതിയുടെ സ്റ്റേ; 29 വരെ മയക്കുവെടി വയ്‌ക്കരുതെന്ന് ഉത്തരവ് - Arikkomban
തിരുവനന്തപുരം ആസ്ഥാനമായ മൃഗസംരക്ഷണ സംഘടന നൽകിയ ഹർജിയിലാണ് കോടതി നടപടി
![മിഷൻ അരിക്കൊമ്പന് ഹൈക്കോടതിയുടെ സ്റ്റേ; 29 വരെ മയക്കുവെടി വയ്‌ക്കരുതെന്ന് ഉത്തരവ് മിഷൻ അരിക്കൊമ്പന് ഹൈക്കോടതി സ്റ്റേ അരിക്കൊമ്പൻ Arikkomban Wild Elephant Idukki Arikkomban Mission Arikomban High Court stay High Court stay order for Mission Arikkomban Arikkomban Mission Arikkomban](https://etvbharatimages.akamaized.net/etvbharat/prod-images/1200-675-18068535-thumbnail-16x9-ari.jpg)
അതുവരെ അരിക്കൊമ്പനെ നിരീക്ഷിക്കാൻ വനം വകുപ്പിനും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഓപ്പറേഷൻ അരിക്കൊമ്പൻ ദൗത്യ ഉത്തരവ് അശാസ്ത്രീയമെന്ന് ആരോപിച്ചായിരുന്നു ഹർജി. ആനയെ മനുഷ്യവാസമില്ലാത്ത വനമേഖലയിൽ തുറന്നുവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഉത്തരവ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്താതെ രഹസ്യമായി വച്ചിരിക്കുകയാണ്. 26ന് അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം നടത്താനിരിക്കെയാണ് കോടതി നടപടി. ഓപ്പറേഷൻ അരിക്കൊമ്പനായി വയനാട്ടിൽ നിന്നും കുങ്കിയാനകളെ എത്തിച്ചിരുന്നു. ഇടുക്കി, ചിന്നക്കനാൽ, ശാന്തൻപാറ ഭാഗത്ത് നാളുകളായി റേഷൻ കടകൾ തകർത്ത് അരിയും പഞ്ചസാരയും അകത്താക്കി അക്രമം സൃഷ്‌ടിക്കുന്ന കാട്ടാനയാണ് അരിക്കൊമ്പൻ.