എറണാകുളം: സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്കരണത്തിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കേരളത്തിൽ മാത്രമാണ് നാലര വർഷം കുടുമ്പോൾ ശമ്പള പരിഷ്കരണം നടത്തുന്നത്. അയൽ സംസ്ഥാനങ്ങളിൽ ഏഴും എട്ടും വർഷം കഴിയുമ്പോഴാണ് ശമ്പള പരിഷ്കരണം. ഒരു രാഷ്ട്രീയ പാർട്ടിയും സംഘടനകളും ഈ നീക്കത്തെ ചോദ്യം ചെയ്യാൻ തയ്യാറാവുന്നില്ല. കോടതിയെങ്കിലും ഈ കാര്യത്തിൽ ഇടപെട്ടേ പറ്റൂ. അടുത്ത ദിവസം ഹർജി പരിഗണിക്കുമ്പോൾ ഈ കാര്യത്തിൽ ഇടപെടുമെന്നും കോടതി വ്യക്തമാക്കി.
സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്കരണം; രൂക്ഷവിമർശനവുമായി ഹൈക്കോടതി - സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്കരണം
കൊവിഡ് കാരണം സാധാരണക്കാർ പറഞ്ഞറിയിക്കാൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനിടയിലാണ് സർക്കാർ മുൻകാല പ്രാബല്യത്തോടെ നിയമങ്ങൾ ഉണ്ടാക്കി സാധാരണക്കാരെ പിഴിയുന്നതെന്നും കോടതി
സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്കരണം: രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊവിഡ് കാരണം സാധാരണക്കാർ പറഞ്ഞറിയിക്കാൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനിടയിലാണ് സർക്കാർ മുൻകാല പ്രാബല്യത്തോടെ നിയമങ്ങൾ ഉണ്ടാക്കി സാധാരണക്കാരെ പിഴിയുന്നത്. നിലംനികത്തൽ ക്രമപ്പെടുത്തലുമായി ബന്ധപ്പെട്ട ഒരു കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് വിമർശനം ഉന്നയിച്ചത്.