എറണാകുളം:സിഎംആർഎൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണയടക്കം മാസപ്പടി വാങ്ങിയ സംഭവത്തിൽ കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്രം ഹൈക്കോടതിയിൽ. സീരിയസ് ഫ്രോഡ് ഇൻവസ്‌റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് വീണയുടെ എക്‌സാലോജിക് കമ്പനിയ്‌ക്കെതിരെയടക്കം അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.
ഇതെത്തുടർന്ന് കമ്പനികാര്യ മന്ത്രാലയത്തിന്‍റെ അന്വേഷണ ഉത്തരവിന്‍റെ പകർപ്പ് ഹാജരാക്കാൻ നിർദേശിച്ച ഹൈക്കോടതി, ഹർജി ഈ മാസം 24 ലേക്ക് മാറ്റി. സീരിയസ് ഫ്രോഡ് ഇൻവസ്‌റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചിട്ടുണ്ട്.