എറണാകുളം :ഐ.എസ്.ആർ.ഒ ചാരക്കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യ ഹർജികളിൽ സിബിഐ നിലപാട് തേടി ഹൈക്കോടതി. പ്രതികളായ മുൻ ഐ.ബി ഉദ്യോഗസ്ഥൻ ആർ.ബി ശ്രീകുമാർ ,സിബി മാത്യൂസ് എന്നിവരുടെ ഹര്‍ജികളിലാണ് ഹൈക്കോടതി നിലപാട് തേടിയത്. ഇരുവരും സമര്‍പ്പിച്ച ഹര്‍ജി കോടതി അടുത്ത ആഴ്‌ച പരിഗണിക്കും.
സുപ്രീംകോടതിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ പ്രതികള്‍ക്ക് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചതോടെ ജാമ്യം റദ്ദാക്കുകയും ഹൈക്കോടതിയെ തന്നെ സമീപിക്കാന്‍ ഉത്തരവിടുകയുമായിരുന്നു.