എറണാകുളം : വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നത് കുറ്റകരമാക്കാനുള്ള തീരുമാനത്തിനെതിരായ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി.
ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നതിനെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പും പൊലീസും തീരുമാനിച്ചിരുന്നു. ഇതിനെതിരെ കളമശേരി സ്വദേശി ജിയാസ് ജമാലാണ് ഹർജി നൽകിയത്.
വാഹനമോടിക്കുമ്പോൾ കയ്യിൽ പിടിച്ച് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് മോട്ടോർ വാഹന നിയമത്തിലെ ചട്ടം 184 സി പ്രകാരം കുറ്റകരമാണ്. എന്നാൽ ഹാൻഡ് ഫ്രീ ഉപകരണങ്ങൾ ഈ വകുപ്പിന്‍റെ പരിധിയിൽ വരില്ലെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്.