എറണാകുളം: പട്ടയഭൂമിയിലെ മരംമുറി കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നിലവിൽ കാര്യക്ഷമമായി അന്വേഷണം പുരോഗമിക്കുകയാണെന്ന സർക്കാർ നിലപാട് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.
READ MORE:പട്ടയഭൂമിയിലെ മരം മുറി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി വിധി പറയാൻ മാറ്റി
നിയമവിരുദ്ധമായ ഉത്തരവാണ് സർക്കാർ ഇറക്കിയതെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കി മരം മുറിക്ക് സർക്കാർ അവസരമൊരുക്കിയെന്നും ഹർജിക്കാർ ആരോപിച്ചു. ഈയൊരു സാഹചര്യത്തിൽ സംസ്ഥാന ഏജൻസി അന്വേഷണം നടത്തിയാൽ സത്യം പുറത്ത് വരില്ലെന്നും ഹർജിക്കാർ വാദിച്ചു.